കേരള ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍; ബോധവത്കരണ പരിപാടിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്‌കൂളുകളില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെയും കേരള ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെയും ഭാഗമായി 2023 ഓടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആന്റിബയോട്ടിക്കുകളുടെ ക്രിത്യമായ ഉപയോഗം, ഉപയോഗിക്കരുതാത്ത സാഹചര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളിലൂടെ കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവരെ വരെ ബോധവാന്‍മാരാക്കുക എന്നതാണ് പരിപാടി മുന്‍പോട്ട് വയ്ക്കുന്ന ആശയം. ബോധവത്കരണ പരിപാടിള്‍ക്ക് തുടക്കം കുറിച്ച സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി.

എറണാകുളം കോതാട് ജീസസ് എച്ച് എസ് എസിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ബോധവത്കരണ ക്ലാസ് നടത്തിയത്. ഇതോടൊപ്പം സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആന്റിബയോട്ടിക്കിന്റെ ഉപയോഗം എന്താണ് ഉപയോഗിക്കുന്നതിന്റെ ഗുണവും ദോഷവും, ആന്റിബയോട്ടിക് ശരിയായ രീതിയില്‍ എങ്ങനെ, എപ്പോള്‍ ഉപയോഗിക്കാം, ആന്റിബയോട്ടിക്ക് ഉപയോഗത്തിന്റെ പാര്‍ശ്വഫലം എന്തൊക്കെ, എന്നിവ അടങ്ങിയ ലഘു ലേഖ വിതരണം ചെയ്തു. ഇത് കുട്ടികളോടൊപ്പം മാതാപിതാക്കളിലും ആന്റിബയോട്ടിക്കിനെക്കുറിച്ച് കൂടുതല്‍ അബവോധം സൃഷ്ടക്കാന്‍ സഹായകമാകുമെന്നും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ മൈക്രോ ബയോളജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിമിത കെ മോഹന്‍ പറഞ്ഞു.

ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്‍ഫെക്ഷ്യസ് ഡിസീസ് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ കോര്‍ഡിനേറ്റര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ക്ലിനിക്കല്‍ മൈക്രോ ബയോളജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിമിത കെ മോഹന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Latest Stories

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം