നിര്‍ദ്ധനരായ പത്ത് യെമനീസ് പൗരന്‍മാര്‍ക്ക് സൗജന്യ കരള്‍ മാറ്റിവെയ്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മിംസും ആസ്റ്റര്‍മെഡി സിറ്റിയും യെമനീസ് എംബസിയുമായി കരാര്‍ ഒപ്പിട്ടു.

നിര്‍ധനരായ പത്ത് യെമനീസ് പൗരന്‍മാര്‍ക്ക് സൗജന്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താനുള്ള കരാര്‍ യെമന്‍ എംബിസിയുമായി ആസ്റ്റര്‍ മിംസും ആസ്റ്റര്‍മെഡിസിറ്റിയും ഒപ്പുവച്ചു. ഇന്ത്യയിലെ യെമനീസ് അംബാസിഡര്‍ അബ്ദുള്‍മാലിക് അല്‍ ഇറയാനിയുടെയും , യെമന്‍ എംബിസിയുടെ മെഡിക്കല്‍ കൗണ്‍സിലര്‍ ഡോ അനീസ് ഹസന്റെയും സാന്നിധ്യത്തിലാണ് ഡല്‍ഹിയില്‍ വച്ച് കരാര്‍ ഒപ്പ് വച്ചത്. കരാര്‍ അനുസരിച്ചത് ഗുരുതരമായ കരള്‍ രോഗം ബാധിച്ച പത്ത് യെമനീസ് പൗരന്‍മാരുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മിംസും , ആസ്റ്റര്‍മെഡിസിറ്റിയും സൗജന്യമായി നടത്തിക്കൊടുക്കും. ഇതിന്റെ ചിലവ് ഡോ. മൂപ്പന്‍ഫൗണ്ടേഷനും മറ്റ് ചാരിറ്റി സംഘടനകളും വഹിക്കും. സൗജന്യ കരള്‍മാറ്റ ശസ്ത്രക്രിയക്ക് അര്‍ഹരായ യെമനീസ് പൗരന്‍മാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് എംബസി തന്നെ ആശുപത്രിക്ക് നല്‍കും. ഇന്ത്യയില്‍ താമസിക്കുമ്പോഴുള്ള യാത്രയുടെയും സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നതിനും ഉള്ള ചിലവ്്് ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ വഹിക്കണം.
അതോടൊപ്പം തന്നെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് യെമനില്‍ നിന്ന് വരുന്ന രോഗികള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് പാക്കേജും ആസ്റ്റര്‍ മിംസും മെഡിസിറ്റിയും ഒരുക്കുന്നുണ്ട്്

‘ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം യെമനില്‍ ഒരു ലക്ഷം രോഗികള്‍ക്ക് ഒരു ഡോക്ടറുടെ സേവനമേ ലഭിക്കുന്നുള്ളു. അത് കൊണ്ട് തന്നെ മികച്ച ആരോഗ്യ സേവനങ്ങള്‍ കുറഞ്ഞ ചിലവില്‍ അവിടുത്തെ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഇത്തരത്തിലുള്ള സുസ്ഥിരമായ പങ്കാളിത്ത പദ്ധതികള്‍ വളരെയേറെ അത്യാവിശ്യമാണ്. കരള്‍മാറ്റ ശസ്ത്രക്രിയ പോലുള്ളവ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഞങ്ങള്‍ അത് കൊണ്ട് തന്നെ മുന്‍ഗണന നല്‍കുന്നുണ്ട്’ ആസ്റ്റര്‍ ആശുപത്രികളുടെ കേരളാ ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
‘ആസ്റ്റര്‍ മിംസും ആസ്റ്റര്‍ മെഡിസിറ്റിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ യെമനീസ് പൗരന്‍മാര്‍ക്ക് മികച്ച നിലവാരത്തിലുള്ള കരള്‍ മാറ്റ ശസ്ത്രിക്രിയകള്‍ നടത്താന്‍ കഴിയുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്്. ഇത് ഞങ്ങളുടെ പൗരന്‍മാര്‍ക്കും, അതോടൊപ്പം പ്രാദേശിക സമ്പദ്ഘടനക്കും ഒരു പോലെ പ്രയോജനകരമാണ്’ യെമന്‍ എംബസി മെഡിക്കല്‍ കൗണ്‍സില്‍ ഡോ. ഹനീസ് ഹസന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ