ഡ്രോണ്‍ വഴി അവശ്യമരുന്നുകള്‍ ഇനി വീട്ടില്‍ എത്തും; പുതിയ പദ്ധതിയുമായി ആസ്റ്റര്‍ മെഡിസിറ്റി

അവശ്യ മരുന്നുകള്‍ ഡ്രോണ്‍ വഴി വീട്ടിലെത്തുന്ന നൂതന ആശയം നടപ്പിലാക്കാന്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയും സ്‌കൈ എയര്‍ മൊബിലിറ്റിയും. രോഗനിര്‍ണയ സാമ്പിളുകളുടെയും മരുന്നുകളുടെയും വിതരണം ഡ്രോണ്‍ വഴിയാക്കാനുള്ള പരീക്ഷണത്തിനാണ് തുടക്കം കുറിച്ചത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നിന്ന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കല്‍ ലാബ് സാമ്പിളുകളും ഡ്രോണ്‍ വഴിയെത്തിച്ച് പരീക്ഷണപ്പറത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

സ്‌കൈ എയറിന്റെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും തുടക്കത്തില്‍ കോഴിക്കോടായിരിക്കും ഡെലിവറി ചെയ്യുക. വൈകാതെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും. സ്‌കൈ എയറിന്റെ നൂതന ഉത്പന്നമായ സ്‌കൈ ഷിപ്പ് വണ്‍ ഡ്രോണ്‍ ആണ് ഉപയോഗിക്കുന്നത്.

താപനില നിയന്ത്രിതമായ പേലോഡ് ബോക്സുകളില്‍ മരുന്നും ഡയഗ്നോസ്റ്റിക് സാമ്പിളും വയ്ക്കും. ഈ പേലോഡ് ബോക്സ് ഡ്രോണില്‍ ഘടിപ്പിക്കുകയും മുന്‍കൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുകയെന്ന് ആസ്റ്റര്‍ കേരള -ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ