ജീവന്‍രക്ഷാ മരുന്നുകളില്‍ പത്തിലൊന്നും വ്യാജം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെ വിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും സംഘടന കണ്ടെത്തി. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോം അദിനോസ് ഗബ്രിയോസസ് അറിയിച്ചു.

2013 മുതല്‍ നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ആകെ 42ശതമാനം മരുന്നുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഇതില്‍ 21 ശതമാനവും ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പോലും കൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതിന്റെ എത്രയോ മടങ്ങ് വ്യാജ മരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും അദിനോസ് ഗബ്രിയോസസ് വ്യക്തമാക്കി.

Latest Stories

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്