ഹരിയാന ഫയല്‍സില്‍ രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയ സത്യങ്ങള്‍!; അട്ടിമറിക്കപ്പെടുന്ന 'നമ്മുടെ ജനാധിപത്യം'

ബ്രസീലിയന്‍ മോഡലിന്റെ 22 വോട്ട്, 2 ബൂത്തുകളിലായി സീമ, സ്വീറ്റി, സരസ്വതി, വിമല തുടങ്ങിയ പേരില്‍ ഒരു സ്ത്രീയുടെ ചിത്രം വെച്ച് 223 വോട്ട്, വോട്ട് ചെയ്യാന്‍ ചെന്ന വോട്ടര്‍മാരോട് നിങ്ങളുടെ വോട്ട് നേരത്തെ ചെയ്തുകഴിഞ്ഞുവെന്ന അറിയിപ്പ്, യുപിയിലെ ബിജെപി നേതാക്കള്‍ ഹരിയാനയില്‍ വോട്ട് ചെയ്തിരിക്കുന്നു, 25 ലക്ഷത്തോളം വോട്ടുകൊള്ള ഹരിയാനയില്‍ നടന്നുവെന്നത് അക്കമിട്ടാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് വിവരിച്ചു കാണിച്ചത്. അതിലും മികച്ചതായി ആര്‍ക്കും ഇനിയൊന്നും വിവരിച്ചു തരാനാവില്ല. അത്രയും പെര്‍ഫെക്ടായി രാഹുല്‍ ഗാന്ധി വോട്ട് ചോരിയിലെ തന്റെ മൂന്നാമത്തെ വാര്‍ത്ത സമ്മേളനം പൂര്‍ത്തിയാക്കി. ഹരിയാന ഫയല്‍സില്‍ കണ്ടത് ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരിയാണ്.

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരും പരിശോധിക്കരുതെന്ന് കരുതി പേപ്പര്‍ കെട്ട് വോട്ടര്‍ ലിസ്റ്റ് ടണ്‍ കണക്കിന് നല്‍കുന്നതില്‍ നിന്നാണ് ഈ കൃത്രിമത്യം എല്ലാം രാഹുല്‍ ഗാന്ധി തെളിയിച്ചു തന്നിരിക്കുന്നത്. അതായത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖയില്‍ നിന്നും, എന്നിട്ട് ഈ ആരോപണങ്ങളോട് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ച രീതി കണ്ടാലറിയാം എവിടെയാണ് ഈ കൊള്ളയുടെ തുടക്കവും ഒടുക്കവുമെന്ന്. എല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പരാതിയൊന്നും കിട്ടിയിട്ടില്ലെന്നുമാണ് സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് ജനാധിപത്യം ഉറപ്പിക്കാന്‍ വേണ്ടിയുണ്ടാക്കിയ ഭരണഘടന സംവിധാനത്തിന്റെ ഒഴുക്കന്‍ മട്ട്.

ഹരിയാനയിലെ വോട്ടര്‍ പട്ടികയ്ക്കെതിരെ അപ്പീലുകള്‍ ഒന്നും ഫയല്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിലവില്‍ 22 തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ മാത്രമേ പരിഗണനയിലുള്ളൂവെന്നും കൂടി സൂചിപ്പിച്ചു. ഇരട്ട വോട്ടുകള്‍ നിലവിലുണ്ടെങ്കില്‍, അത്തരം വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് എങ്ങനെ വാദിക്കാന്‍ കഴിയുമെന്നും ഈ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതായിക്കൂടേയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇവിടെയാണ് ഉറപ്പായും കോണ്‍ഗ്രസ് ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളക്കം പ്രവചിച്ച ഇടത്ത് 90 സീറ്റുകളില്‍ 73 സീറ്റില്‍ മുമ്പില്‍ നിന്നതിന് ശേഷം കോണ്‍ഗ്രസ് പൊടുന്നനെ പിന്നോട്ട് പോയ നിമിഷം ഓര്‍മ്മവരിക. ഇവിടെയാണ് പോസ്റ്റല്‍ വോട്ടുകളില്‍ 73 എണ്ണത്തില്‍ കോണ്‍ഗ്രസ്സ് ലീഡ് ചെയ്തപ്പോള്‍ പതിമൂന്നിടത്ത് മാത്രം ബിജെപി ലീഡ് ചെയ്തത് ശ്രദ്ധയില്‍ വരിക. ഹരിയാനയുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പോസ്റ്റല്‍ വോട്ടുകളുടെ ദിശയില്‍ നിന്ന് ഫൈനല്‍ റിസള്‍ട്ടുകള്‍ മാറിയിട്ടില്ല എന്നതും കൂട്ടിവായിക്കുമ്പോള്‍ എത്ര ഭീകരമായാണ് നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ കേന്ദ്രംഭരിക്കുന്ന പാര്‍ട്ടി അട്ടിമറിച്ചതെന്ന് വ്യക്തമാകും.

ഹരിയാനയിലെ ഒട്ടുമിക്ക എല്ലാ എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ് വിജയം പ്രഖ്യാപിച്ചതാണ്. ഹരിയാനയിലെ ഗോദയില്‍ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം ആരും മറന്നിട്ടുണ്ടാവില്ല. ഹരിയാനയുടെ നെഞ്ചിലൂടെ കര്‍ഷകരുടെ പ്രതിഷേധവും പൊലീസ് അടിച്ചമര്‍ത്തലില്‍ കൊല്ലപ്പെട്ട കര്‍ഷകരുമെല്ലാം ആയിരുന്നു ആ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. ആ തിരഞ്ഞെടുപ്പാണ് 25 ലക്ഷം കള്ളവോട്ടുകളില്‍ അട്ടിമറിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ വരാതിരിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ചിരിച്ചു പറഞ്ഞ ബിജെപി മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയുടെ വീഡിയോ കാണിച്ചാണ് രാഹുല്‍ ഗാന്ധി ഈ ഗൂഢാലോചന ആരോപണങ്ങള്‍ ഉന്നയിച്ചത്.

രണ്ട് കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണെന്നതാണ് കണക്ക്. അതായത് 12.5 ശതമാനം വ്യാജവോട്ടുകള്‍. ഹരിയാനയിലെ ആ 25 ലക്ഷം വോട്ടുകളില്‍ 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരും 93,174 അസാധുവായ വോട്ടര്‍മാരും 19.26 ലക്ഷം ബള്‍ക്ക് വോട്ടര്‍മാരും ഉള്‍പ്പെടുന്നുവെന്നതാണ് കണക്ക്. 22 വോട്ടുകള്‍ ചെയ്ത ബ്രസിലിയന്‍ യുവതിയുടെ ഫോട്ടോ കാണിച്ച് ഇതാരാണെന്ന് അറിയുമോ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാണ് രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മുന്നിലേക്ക് വെച്ചത്. 10 ബൂത്തുകളിലായാണ് ബ്രസിലിയന്‍ മോഡല്‍ മതിയോസ് ഫെരേരോ അവരുടെ 22 വോട്ട് ചെയ്തത്. ഒറ്റ ഫോട്ടോയില്‍ ഒരു സ്ത്രീ 2 ബൂത്തുകളിലായി 223 വോട്ട് ചെയ്തിരിക്കുന്നത് വേറെ.

ബിജെപിയുമായി വെറും ഇരുപത്തിരണ്ടായിരം വോട്ടുകളുടെ വ്യത്യാസത്തിനാണ് റിസള്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ പരാജയപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. വോട്ടിങ് ശതമാനത്തിലേക്ക് നോക്കിയാല്‍ 39.94% വോട്ടാണ് ബിജെപിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 39.09% വോട്ടും. ഇരുപത്തിയഞ്ച് ലക്ഷം വോട്ടുകളാണ് കൃത്രിമമായി ചേര്‍ക്കപ്പെട്ടതെന്ന് മുന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി പറയുന്നത്. അപ്പോള്‍ ഒന്ന് ആലോചിച്ച് നോക്കു എത്ര ശതമാനം വോട്ടിന്റെ അട്ടിമറി നടത്തിയിട്ടാണ് ബിജെപിയ്ക്ക് കഷ്ടി ജയിച്ചു കയറാന്‍ പറ്റിയിരിക്കുന്നത്. അപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ഹരിയാനയിലെ വോട്ടര്‍മാര്‍ വേണ്ടെന്ന് വെച്ച ഒരു സര്‍ക്കാരാണ് വന്‍ അട്ടിമറിയിലൂടെ ജനങ്ങളുടെ വോട്ട് അപഹരിച്ച് ഭരണത്തിലിരിക്കുന്നത്.

നിങ്ങള്‍ ജയിക്കുന്ന ഇടത്ത് പരാതികള്‍ ഇല്ലല്ലോ എന്നതാണ് കള്ളത്തരം പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ബിജെപിക്കാരുടെ സ്ഥിരം ചോദ്യം. കര്‍ണാടകയെ ആണ് അവര്‍ ചൂണ്ടിക്കാട്ടുക. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ നടന്ന വോട്ട് ചോരി രാഹുല്‍ ഗാന്ധി നേരത്തെ തുറന്നുകാട്ടിയതാണ്. അപ്പോള്‍ ഒന്നാലോചിച്ചു നോക്കിയാല്‍ മനസിലാകും ഇത്രയും അട്ടിമറി നടത്തിയിട്ടും അവര്‍ക്ക് ജയിക്കാന്‍ പറ്റാത്ത ഇടങ്ങളില്‍ മാത്രമാണ് പ്രതിപക്ഷം വിജയിച്ചു കയറിയതെന്ന്. ഭൂരിപക്ഷ വോട്ടുകളെ അട്ടിമറിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ് ഭരിക്കുന്ന പാര്‍ട്ടിയെന്ന് ഓരോ തെളിവുകളായി പുറത്തുവന്നിരിക്കുകയാണ്. ഭരണഘടനാ സംരക്ഷണമെന്ന പ്രിവിലേജില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍.

കള്ളത്തരങ്ങള്‍ക്ക് കുടപിടിക്കുന്നവരെ രക്ഷിക്കാന്‍ മോദി ഭരണം നിയമം കൊണ്ടുവന്നിട്ടുണ്ടെന്നതാണ് എന്ത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എതിരെ രാഹുല്‍ ഗാന്ധി കേസ് കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം. അതായത് പലതും കൃത്യമായി മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന്. 2023ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും (നിയമനം, സേവന വ്യവസ്ഥകള്‍, ഔദ്യോഗിക കാലാവധി) കള്‍ സംബന്ധിച്ച നിയമത്തിലെ 16-ാം വകുപ്പ്, ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ച നിയമനടപടികളില്‍ നിന്ന് സിഇസിക്കും ഇസികള്‍ക്കും പ്രത്യേക പരിരക്ഷ നല്‍കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ തിരഞ്ഞെടുപ്പ് കമ്മീഷണറോ ആയിരു ഏതൊരു വ്യക്തിക്കും എതിരെ, അദ്ദേഹം ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്തതോ പറഞ്ഞതോ ആയ ഏതെങ്കിലും പ്രവൃത്തി അല്ലെങ്കില്‍ കാര്യത്തിന് അവരുടെ ജീവിത കാലത്തില്‍ ഒരു കോടതിയും സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയോ തുടരുകയോ ചെയ്യരുത് എന്നതാണ് മോദി രാജില്‍ ഉണ്ടാക്കിയിരിക്കുന്ന വ്യവസ്ഥയെന്നും കൂടി ചേര്‍ത്ത് വായിക്കണം.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍