കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേപ്പറില്‍ 'ആമ മുട്ട', കേരളത്തോടുള്ള അവഗണന തുടര്‍കഥ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'എയിംസ്' വാചകമടിയില്‍ മാത്രം

ധനമന്ത്രി നിര്‍മല സീതാരാമാന്‍ മോദി സര്‍ക്കാരില്‍ തന്റെ 9ാം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചതൊന്നും കിട്ടാതെ അവഗണന മാത്രമാണ് കേരളത്തിന് കിട്ടിയത്. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ തഴയുന്നത് തുടര്‍കഥയായി. 1 മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എയിംസ് ഡയലോഗ് ഒന്നും ഒരുതരത്തിലും വിലപ്പോയിട്ടില്ലെന്ന് വ്യക്തമായി. 2026 ബജറ്റില്‍ . എയിംസും അതിവേഗ റെയില്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന് നിരാശയായിരുന്നു ഫലം. കിട്ടിയതാകട്ടെ കടലാമ സംരക്ഷണ കേന്ദ്രവും ധാതു ഇടനാഴിയും.

വേഗ റെയില്‍ ഇടനാഴിയിലടക്കം കേരളത്തെ പരിഗണിക്കാത്ത കേന്ദ്ര ബജറ്റിലെ കടലാമ സംരക്ഷണ കേന്ദ്രം എന്തായാലും സോഷ്യല്‍ മീഡിയയിലടക്കം ‘ആമ മുട്ട’ ട്രോളുകള്‍ക്ക് കാരണമായി കഴിഞ്ഞു. ആനമുട്ട കിട്ടിയെന്ന് പറയുന്ന മലയാള നാട്ടിലെ സര്‍ക്കാസം ആമമുട്ടയിലേക്ക് ഇതോടെ വഴിമാറിയിട്ടുണ്ട്. സാധാരണ കേന്ദ്ര ബജറ്റുകളില്‍ തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളില്‍ വലിയ പ്രഖ്യാപനം നടത്തുന്ന ബിജെപി സര്‍ക്കാര്‍ പക്ഷേ കേരളത്തോടുള്ള അവഗണനയില്‍ തിരഞ്ഞെടുപ്പിന്റെ കാര്യം പോലും വിട്ടുപോയെന്ന് വ്യക്തം.

മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡല്‍ഹി – വാരാണസി, വാരാണസി – സിലിഗുരി എന്നീ അതിവേഗ റെയില്‍വേ ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ മോദി സര്‍ക്കാര്‍ തഴഞ്ഞു. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒക്കെയാണ് കേരളത്തിന് പേരിനെങ്കിലും ഉള്ള ചില പ്രഖ്യാപനങ്ങള്‍. കേരളം കേരളം എന്ന് എംപിമാര്‍ വിളിച്ചു കൂവിയിട്ടും പാര്‍ലമെന്റില്‍ ഒന്നര മണിക്കൂര്‍ പ്രസംഗത്തില്‍ ധനമന്ത്രി സംസ്ഥാനത്തെ പരിഗണിച്ചുപോലുമില്ല. കേരളത്തെ പോലെ ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും ബിജെപിയ്ക്ക് ആദ്യം അവസരം കൊടുത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയ്ക്കും കുറച്ചു നീക്കിയിരിപ്പുകളൊക്കെ ബജറ്റിലുണ്ട്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് കേരളത്തില്‍ വരുമെന്ന് നല്‍കിയ ഉറപ്പൊക്കെ എന്തായിരുന്നുവെന്ന ചോദ്യവും ആലപ്പുഴയിലോ തൃശൂരിലോ എയിംസ് എന്നത് സംബന്ധിച്ചു നടത്തിയ ഘോര ഡയലോഗുകള്‍ ഒക്കെ എന്തിനായിരുന്നു എന്നതുമാണ് ഇപ്പോള്‍ നാട്ടുകാര്‍ ചിന്തിക്കുന്നത്. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ അതിവേഗ റെയില്‍പാതയ്ക്കും പച്ചക്കൊടി വീശിയില്ലെന്ന് പറയുമ്പോള്‍ പാലക്കാട് എംഎല്‍എ സ്ഥാനത്തിനായി ബിജെപിയ്ക്ക് വേണ്ടി മല്‍സരിച്ച മെട്രോമാന്‍ ഇ ശ്രീധരന്റെ വാക്കുകളും മലയാളികള്‍ ഓര്‍ത്തെടുക്കും. കേന്ദ്രറെയില്‍വേ മന്ത്രി കേരളത്തിലെ അതിവേഗ റെയില്‍പാതയ്ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ഇത് ഉടന്‍ പ്രഖ്യാപിക്കുമെന്നുമായിരുന്നു നേരത്തെ ഇ ശ്രീധരന്‍ പറഞ്ഞത്.

എന്തായാലും ചെന്നൈ, ബെംഗളൂരു നഗരങ്ങളെ ഉള്‍പ്പെടുത്തി അതിവേഗ റെയില്‍പാത ഇടനാഴി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ പേര് ഇവിടെയൊന്നും ഇല്ലെങ്കിലും മുംബൈ-പുണെ, ഹൈദരാബാദ്- പുണെ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നീ ഏഴ് ഇടനാഴികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

12 പുതിയ ജലപാതകളിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ധാതു ഇടനാഴിയില്‍ മാത്രമാണ് കേരളമുള്ളത്. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ചേര്‍ത്താണ് ഇടനാഴി പ്രഖ്യാപിച്ചത്. കേരളത്തെ അടക്കം ഉള്‍പ്പെടുത്തി അപൂര്‍വ ധാതു ഇടനാഴി പ്രഖ്യാപിച്ചതും കടല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകത്തിലും കടലാമകള്‍ക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും ഇനി നേട്ടമായി കേരളത്തിലെ ബിജെപി കേന്ദ്രമന്ത്രിമാര്‍ക്കും അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും ഉയര്‍ത്തിക്കാട്ടാം.

Latest Stories

എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ

വിജയ്ക്ക് പിന്തുണ നൽകാമെന്ന് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ

'ഋഷഭ് തന്റെ മികവിലൂടെ എതിർ ടീമുകൾക്ക് പോയിന്റുകൾ വാരി കൊടുക്കുകയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് പിന്തുണ വേണം; കെസി വേണുഗോപാലിന് കത്ത് നൽകി വിജയ്

'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ