മുഖ്യന് ഗുരുവല്ല വോട്ടാണ് മുഖ്യം

കണ്ണൂര്‍ എസ് എന്‍ കോളജിലെ ഒരു പരിപാടിയില്‍ ഉദ്ഘാടകനായി പങ്കെടുത്ത മുഖ്യമന്ത്രി ആ ചടങ്ങിന്റെ സമാരംഭം കുറിച്ചു കൊണ്ട് ചൊല്ലിയ ഗുരുസ്തുതി കേട്ടിട്ട് എഴുന്നേറ്റ് നിന്നില്ലന്നത് ഒരു വിവാദമായി ഇപ്പോള്‍ കേരളത്തില്‍ കത്തിപ്പടരുകയാണ്. കെ സുധാകരന്‍ മുതല്‍ വി മുരളീധരന്‍ വരെയുളളവര്‍ ഈ വിഷയത്തില്‍ പിണറായി വിജയനെതിരെ വാളോങ്ങി നില്‍ക്കുകയുമാണ്. മുഖ്യമന്ത്രി എഴുന്നേറ്റ് നിന്നില്ലന്ന് മാത്രമല്ല എഴുന്നേല്‍ക്കാന്‍ തുനിഞ്ഞ കണ്ണൂര്‍ എം എല്‍ എയും മുന്‍ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനെ പിടിച്ചിരുത്തുകയും ചെയ്തു. പിണറായിക്ക് തൊട്ടരികിലിരുന്ന എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും കോളജ് മാനേജരുമായ വെള്ളാപ്പള്ളി നടേശനാകട്ടെ കീര്‍ത്തനം കേട്ടപാടെ വടി പോലെ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു.

ഗുരുബ്രഹ്‌മാ ഗുരുര്‍വിഷ്ണു ഗുരുദേവോ മഹേശ്വരാഃ എന്ന് തുടങ്ങുന്ന സ്‌കന്ദപുരാണത്തിലെ ഒരു ശ്‌ളോകമാണ് അവിടെ ചൊല്ലിയത്. ശ്രീനാരായണഗുരുദേവന്‍ ഉള്ള കാലത്ത് തന്നെ ശിവഗിരിയിലും മറ്റു പല ആശ്രമങ്ങളിലും ഗുരുസ്തുതിയായി ചൊല്ലിക്കൊണ്ടിരുന്ന ഒരു ശ്‌ളോകമാണത്്. സാധാരണയായി ഹിന്ദു മത വിഭാഗങ്ങളുടെ ചടങ്ങുകള്‍ക്ക് ഗുരു സ്തുതിയായി അത് ചൊല്ലാറുമുണ്ട്. എന്നാല്‍ ഇവിടെ അത് ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി എഴുന്നേറ്റില്ലന്നതാണ് പരാതി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച കടന്നപ്പള്ളിയെ പിടിച്ചിരുത്തുകയും ചെയ്തു. അത് ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്ന നടപടിയായെന്നാണ് പലഭാഗത്തു നിന്നും ഉയര്‍ന്ന വിമര്‍ശനം.

ഈശ്വര പ്രാര്‍ത്ഥന, അല്ലങ്കില്‍ ഇത്തരത്തില്‍ മതപരമായ ഛായയുള്ള പ്രാര്‍ത്ഥനകള്‍ കേള്‍ക്കുമ്പോള്‍ ആത്്മീയതയില്‍ താല്‍പര്യമുള്ളവരോ വിശ്വാസമുള്ളവരോ മാത്രം എഴുന്നേറ്റാല്‍ മതിയെന്നും അങ്ങിനെ അല്ലാത്തവര്‍ ഇരുന്നോട്ടെയെന്നുമുള്ള നിര്‍ദോഷമായ കമന്റുകളാണ് പിണറായിയെ അനുകൂലിക്കുന്നവര്‍ പുറപ്പെടുവിക്കുന്നത്്. ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി ഈശ്വര വിശ്വാസിയോ, ആത്മീയവാദിയോ അല്ലത്രെ.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്‍ തന്റെ ഒരോ ചുവട് വയ്പിലും രാഷ്ട്രീയം മാത്രം കാണുകയും, രാഷ്ട്രീയം ചിന്തിക്കുകയും രാഷ്ട്രീയം ശ്വസിക്കുകയും അത് മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു എണ്ണം പറഞ്ഞ രാഷ്ട്രീയക്കാരനാണ്. അത് കൊണ്ടാണ് അദ്ദേഹം തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എത്തിയത്. കേരള രാഷ്ട്രീയം ശരിക്കും നിയന്ത്രിക്കുന്നത് 27-28 ശതമാനം വരുന്ന മുസ്‌ളീം സമൂഹവും 18-20 ശതമാനം വരുന്ന ക്രൈസ്തവ സമൂഹവും കൂടിയാണ്. രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ പിണറായിക്ക് ശക്തമായ പിന്തുണ നല്‍കിയത് ഈ വിഭാഗങ്ങളാണ്. ഹിന്ദു ഭൂരിപക്ഷം എന്ന് പറയുന്നവരുടെ വോട്ട് കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായി മൂന്നായി , എന്നുവച്ചാല്‍ കോണ്‍ഗ്രസിനും , സി പി എമ്മിനും, ബി ജെപിക്കുമിടക്ക് ചിതറിപ്പോവുകയാണ് പതിവ്. അതില്‍ ഈഴവ സമുദായത്തിന്റെ വോട്ട് പലപ്പോഴും രാഷ്ട്രീയാടിസ്ഥാനത്തിലാണ് വീഴുന്നത്. അത് 60 ശതമാനവും ഇടതു മുന്നണിക്കും സി പി എമ്മിനുമാകും, ബാക്കിയുള്ള നാല്‍പ്പത് ശതമാനം കോണ്‍ഗ്രസിനും ബി ജെ പിക്കും ഇടയില്‍ പങ്കുവയ്കപ്പെടുകയും ചെയ്യും.

ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കത്തിലുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഇപ്പോഴും വൈമുഖ്യം കാണിക്കുന്ന സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതന്ത് കൊണ്ടാണെന്ന് മനസിലായില്ലേ, കാരണം ശബരിമല വിധി നടപ്പാക്കിയാല്‍ അത് നവോത്ഥാനത്തിന്റെ കണക്കിലും, യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിന്‍മേലുള്ള സുപ്രിം കോടതി വിധി നടപ്പാക്കിയാല്‍ അത് ന്യുന പക്ഷ വേട്ടയുടെ കണക്കിലും എഴുതിച്ചേര്‍ക്കപ്പെടും.

കേരളത്തിലെ ഏതാണ്ട് നൂറോളം അസംബ്‌ളി മണ്ഡലങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മുസ്‌ളീം ന്യുനപക്ഷത്തിന് താന്‍ വളരെ പ്രിയപ്പെട്ടവനാണെന്ന് പിണറായി വിജയനറിയാം. പാണക്കാട് തങ്ങള്‍ക്ക് പോലും പിണറായിക്കുള്ളത്ര സ്വാധീനം മുസ്‌ളീം സമുദായത്തിലില്ല. അത് ഒരിക്കലും നഷ്ടപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ഇതിലും വലിയ ഗുരുസ്തുതി കേട്ടാലും പിണറായി എഴുന്നേറ്റ് നിന്നെന്ന് വരില്ല. കാരണം രാഷ്ട്രീയത്തില്‍ വോട്ടാണ് വലുത്.

കേരള രാഷ്ട്രീയത്തിന്റെ മലരികളും ചുഴികളും നന്നായി മനസിലാക്കിയ നേതാവാണ് പിണറായി വിജയന്‍. ഏതൊക്ക സമുദായങ്ങള്‍ എങ്ങിനെയൊക്കെ തങ്ങളുടെ വോട്ടുകുത്തുമെന്ന് അളന്നും തൂക്കിയും മനസിലാക്കിയ നേതാവ്. എസ് എന്‍ കോളജിലെ പരിപാടിയില്‍ ഗുരുസ്തുതി കേള്‍ക്കുമ്പോള്‍ താന്‍ എഴുന്നേറ്റ് നിന്നില്ലങ്കിലും ഒന്നും സംഭവിക്കില്ലന്ന് അദ്ദേഹത്തിനറിയാം. എഴുന്നേറ്റ് നില്‍ക്കാതിരുന്നാല്‍ അത് നല്‍കുന്ന സന്ദേശമെന്തെന്നും അദ്ദേഹത്തിന് നന്നായി അറിയാം. എഴുന്നേറ്റ് നില്‍ക്കുന്നതിനെക്കാള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുമ്പോഴാണ് താന്‍ രാഷ്ട്രീയമായി വിജയിക്കുന്നതെന്നും അദ്ദേഹത്തിനറിയാം. കേരള രാഷ്ട്രീയത്തില്‍ പിണറായിക്കു തുല്യം പിണറായി മാത്രമെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ ഈ സംഭവം തന്നെ ധാരാളം

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ