മുസ്ലിം ന്യൂനപക്ഷത്തെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കുന്നതിന്റെ ഒടുവിലത്തെ ഇരയാണ് തിരക്കഥാകൃത്ത് റമീസ്

ഉമ്മുൽ ഫായിസ

എന്തുകൊണ്ട് റമീസ്?

ദേശീയമായ ഒരു നോട്ടത്തിന്റെ ഭാഗമായി മുസ്ലിം ന്യൂനപക്ഷ ശരീരത്തെ നിരന്തരം സർവയലൻസിനു വിധേയമാക്കുകയും അതിൽ നിന്നു പുറപ്പെട്ടു വരുന്ന കുറ്റങ്ങൾ കണ്ടുപിടിച്ച് പരിഷ്കരിച്ച് നോർമലൈസ് ചെയ്യുന്ന ഒരു അച്ചടക്ക വ്യവഹാരമായി ഫെമിനിസത്തിന്റെയും സെക്കുലറിസത്തിന്റെയും പ്രയോഗങ്ങൾ മാറുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അതിന്റെ ഒടുവിലത്തെ ഇരയാണ് തിരക്കഥാകൃത്ത് റമീസ്.

ഹോളിവുഡിൽ ഹാർവി വെയ്ൻസ്റ്റൈൻ വിവാദ കാലത്ത് സ്ലാവോയ് ഷിഷേക്ക് എഴുതിയ ലേഖനത്തിൽ പറയുന്ന ഒരു കാര്യമുണ്ട്.

2002- ൽ താലിബാനിൽ നിന്നു മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ എന്ന വ്യാജേന നടത്തിയ അമേരിക്കൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട രണ്ടു ലക്ഷം പേരിൽ 75 ശതമാനം സ്ത്രീകളും കുട്ടികളും ആയിരുന്നു. തകർന്നത് ഇവരുടെ ഇക്കോ സിസ്റ്റമായിരുന്നു. ഈ കൂട്ടക്കൊലക്ക് വെളുത്ത ഫെമിനിസത്തിന്റെ പിന്തുണ ഉണ്ടായിരുന്നു.

എന്നാൽ ഹോളിവുഡിലെ ഒരു പ്രമുഖ നിർമ്മാതാവ് ഏറ്റവും ശക്തകളായ പാശ്ചാത്യ ലോകത്തെ സ്ത്രീകളെ ദശകങ്ങളായി തന്റെ അധികാരം ഉപയോഗിച്ചു പീഡിപ്പിച്ചപ്പോഴും അതൊരു സംസ്കാരത്തിന്റെയും മതത്തെയും കുറ്റമായി കാണാതെയും സിനിമാ വ്യവസായ മൊത്തം ബോംബിട്ടു തകർക്കാതെയും ഹാർവി വെയ്ൻസ്റ്റൈൻ എന്ന നടന്റെ വ്യക്തിപരമായി വീഴ്ചയായി കണ്ട് പരിഹരിച്ചു.

വ്യക്തികളാകാനും വീഴ്ചകൾ ഉള്ളതോടൊപ്പം തന്നെ അതു മാറ്റിവെച്ചു മുന്നോട്ടു പോകാനും ഒരു മുസ്‌ലിം പബ്ലിക് ഫിഗറിനു പറ്റില്ലെന്നാണോ പറയുന്നത്?

ഓരോ അനക്കവും അടക്കവും മുസ്ലിം വ്യക്തിയുടെ ജീവിതകാലം മുഴുവനുള്ള ബാദ്ധ്യതയായി മാറുന്നത് മലയാളി സംസ്കാരത്തിനകത്തു ഒളിഞ്ഞു കിടക്കുന്ന മുസ്ലിം വിരുദ്ധ മോറൽ പൊലീസിംഗ് രാഷ്ട്രീയമാണ്.

ഒരു പ്രസംഗത്തിന്റെ പേരിൽ അബ്ദുന്നാസർ മഅദനിയെ പത്തുവർഷം വിചാരണയില്ലാതെ ജയിലിലിട്ടു പീഡിപ്പിച്ച നാട്ടിലാണ് നാമൊക്കെ ജീവിക്കുന്നത് എന്നോർക്കണം.

Latest Stories

ഗോവിന്ദച്ചാമിയുടെ കണ്ണൂർ ജയിൽ ചാട്ടം; മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല, ജയിൽ ചാടുന്ന വിവരം നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

വിമർശകരുടെ വായടപ്പിക്കാൻ വിജയ് ദേവരകൊണ്ട, കിങ്ഡം സിനിമയുടെ കിടിലൻ ട്രെയിലർ, ഇത് കത്തുമെന്ന് ആരാധകർ

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന്; പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും

'മദർ തെരേസ എന്ന പേര് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നു'; ജാർഖണ്ഡിലെ ആരോഗ്യ സംരക്ഷണ ക്ലിനിക്കുകൾക്ക് പേരിടുന്നതിനെതിരെ ബിജെപി

വീണ്ടും മധ്യസ്ഥനായി ട്രംപ്; തായ്‌ലൻഡും കംബോഡിയയും ഉടൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കുമെന്ന് അവകാശവാദം, നേതാക്കളുമായി സംസാരിച്ചുവെന്നും അമേരിക്കൻ പ്രസിഡന്റ്

അഹമ്മദാബാദ് വിമാനാപകടം; 166 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകി എയർ ഇന്ത്യ

ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു