ആലപ്പുഴയില്‍ കോണ്‍ഗ്രസിനായി സിനിമ താരം സിദ്ദിഖ്?; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാധ്യത തള്ളാതെ ഡിസിസി പ്രസിഡന്റ് ലിജു; നിഷേധിച്ചു താരം

ആലപ്പുഴയില്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരം സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നു. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യതകള്‍ തള്ളിക്കളയാതെയാണ് സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള ആലപ്പുഴ ഡിസിസിയുടെ പ്രതികരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിദ്ദിഖ് വരാനുള്ള സാധ്യതകള്‍ തുറന്നിട്ടായിരുന്നു ഡിസിസി പ്രസിഡന്റ് എം ലിജു സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തയോട് പ്രതികരിച്ചത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയാണ് താരം ചെയ്തത്.

താനുമായി കോണ്‍ഗ്രസ് നേതൃത്വമോ ബന്ധപ്പെട്ട നേതാക്കളോ ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സിദ്ദിഖ് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചത്.

ഒരു അടിസ്ഥാനവുമില്ലാതെയാണ് ഇത്തരം പ്രചാരണങ്ങള്‍. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. രാഷ്ട്രീയത്തിലേക്ക് ഒരിക്കലും പ്രവേശിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് എന്നെ ആരെങ്കിലും അതിനായി സമീപിക്കുകയോ, അങ്ങനെ ചര്‍ച്ചകള്‍ നടക്കുകയോ ഉണ്ടായിട്ടില്ല. എങ്ങനെയോ പ്രചരിച്ച വാര്‍ത്തയാണിത്.

സിദ്ദിഖ് വാര്‍ത്തകളെ നിഷേധിക്കുകയും കോണ്‍ഗ്രസില്‍ മല്‍സരിക്കാനും മറ്റും അര്‍ഹരായ കഴിവുള്ള ആള്‍ക്കാര്‍ വേറെയുണ്ടെന്നും പ്രതികരിച്ചു. തനിക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുമുണ്ടെങ്കിലും ഒരു പാര്‍ട്ടിയിലും മെമ്പറല്ലെന്നും സിദ്ദിഖ് പറയുന്നുണ്ട്. സിനിമ മേഖലയില്‍ താന്‍ തൃപ്തനാണെന്നും സുരക്ഷിതനാണെന്നും അര്‍ഹിക്കുന്നതിലും വലിയ സ്ഥാനം കിട്ടുന്നുണ്ടെന്നും സിദ്ദിഖ് വെളിവാക്കുന്നുണ്ട്.

കോണ്‍ഗ്രസിനുള്ളിലെ സീറ്റിന് വേണ്ടിയുള്ള പോരുകളും യുഡിഎഫിനുള്ളില്‍ അധിക സീറ്റ് ചോദിച്ചുള്ള മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദ തന്ത്രവുമെല്ലാമാണ് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിദ്ദിഖിന്റെ പേര് ഉയരാനിടയാക്കിയ സാഹചര്യം. മുസ്ലീം ലീഗിന്റെ അധിക സീറ്റ് ചോദിക്കലിന് തടയിടാന്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന നീക്കമാണ് സിദ്ദിഖിനെ ആലപ്പുഴ സീറ്റിലേക്ക് പരിഗണിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി