വി.സിയെ നിയമിക്കാൻ മുഖ്യമന്ത്രി കത്തു നൽകിയത് സത്യപ്രതിജ്ഞാ ലംഘനമോ?

പ്രീതിയോ ഭീതിയോ ദ്വേഷമോ പക്ഷപാതമോ കൂടാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കുമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു  മന്ത്രി പദത്തിലേറിയ വ്യക്തി തനിക്ക് ഇഷ്ടമുള്ളയാളെ സര്‍ക്കാര്‍  സംവിധാനത്തില്‍ നിയമിക്കണമെന്ന് ഒരിക്കലും എഴുതി നല്‍കാന്‍ പാടില്ല. ഒന്നാം പിണറായി മന്ത്രി സഭയില്‍ വ്യവസായ വകുപ്പ്   കൈകാര്യം ചെയ്ത ഇ പി ജയരാജന് മന്ത്രി പദം രാജിവക്കേണ്ടി വന്നത്  തന്റെ ഭാര്യാ  സഹോദരിയുടെ  മകനെ  സര്‍ക്കാര്‍ സംവിധാനത്തില്‍ നിയമി്ക്കണമെന്ന്  സ്വന്തം ലെറ്റര്‍   ഹെഡ്ഡില്‍  എഴുതി നല്‍കിയതിനാലാണ്. ഈ വിഷയം നിയമസഭയില്‍ വന്നപ്പോള്‍ അന്ന് മുഖ്യമന്ത്രി ജയരാജനെ കൈവിട്ട് കൊണ്ട് അദ്ദേഹത്തിന്   രാജിയല്ലാത  വേറേ മാര്‍ഗമുണ്ടായിരുന്നില്ല.  അതിനെക്കാള്‍ ഗുരുതരമായ  വീഴ്ചയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ  ഭരണത്തലവനായ ഗവര്‍ണ്ണര്‍ക്ക് മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി  തനിക്ക് വേണ്ടപ്പെട്ടയാളെ വൈസ് ചാന്‍സലറാക്കണമെന്നാവശ്യപ്പെട്ട് എഴുതി നല്‍കുന്നത്   ഗുരുതരമായ സ്വജന പക്ഷപാതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി