പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പൗരത്വ രജിസ്റ്ററില്‍ പേര് ചേര്‍ക്കാനായി കൈക്കൂലി വാങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിയിലെ രണ്ട് ഉദ്യോഗസ്ഥരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയില്‍ താമസിക്കുന്ന കാജറി ഘോഷ് ദത്ത എന്ന സ്ത്രീയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി ചോദിച്ചെന്ന കേസിലാണ് സയിദ് ഷാജഹാന്‍ എന്ന ഫീല്‍ഡ് ഓഫീസര്‍ അറസ്റ്റിലായത്.

പൗരത്വ രജിസ്റ്ററിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യപ്പെട്ട് ഷാജഹാനെ സമീപിച്ചപ്പോഴാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ പണം കൊടുക്കാതെ ദത്ത അസം ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീടാണ് സെയിദ് ഷാജഹാന്‍ അറസ്റ്റിലാവുന്നത്. ഷാജഹാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാഹുല്‍ പര്‍ഷാര്‍ എന്ന മറ്റൊരു ഉദ്യോഗസ്ഥനും ദത്തയുടെ പരാതിയില്‍ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വ രജിസ്റ്റര്‍ അനുസരിച്ച് 40.7 ലക്ഷം പേര്‍ ഒഴിവാക്കപ്പെടും. ഇതിനെതിരെ അസമിലും ബന്ധപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം നടന്നിരുന്നു. മതിയായ രേഖകളില്ലാത്തവരെ ഒഴിവാക്കി അന്തിമ പട്ടിക വരുന്ന ജൂലായ് 31 ന് പുറത്തിറക്കും. ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ