ഇന്ത്യയുടെ ജി.ഡി.പി വളർച്ചാനിരക്ക് പ്രതീക്ഷിച്ചതിലും വളരെ കുറവ്: തുറന്നു സമ്മതിച്ച് റിസർവ് ബാങ്ക് ഗവർണർ

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാനിരക്ക് അഞ്ച് ശതമാനമായി എന്നത് ആശ്ചര്യകരമാണെന്നും പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തിങ്കളാഴ്ച പറഞ്ഞു.

“ഞങ്ങൾ (ആർ‌ബി‌ഐ) വളർച്ച 5.8 ശതമാനമായി പ്രവചിച്ചു. 5.5 ശതമാനത്തിൽ താഴെയാകുമെന്ന് ആരും കരുതിയില്ല. ഈ സംഖ്യ ആശ്ചര്യകരമാണ്, എല്ലാ പ്രവചനങ്ങളേക്കാളും മോശമാണ്,” റിസർവ് ബാങ്ക് ഗവർണർ സി‌എൻ‌എൻ ന്യൂസ് 18 ന്യൂസ് ചാനലിനോട് പറഞ്ഞു.

വളർച്ചയുടെ പാതയിലേക്ക് സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നത് സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻ‌ഗണനയായിരിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും വളരെ ദുർബലമാണെന്ന് കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര നാണയ നിധി (ഐ‌,എം‌.എഫ്) പറഞ്ഞിരുന്നു. കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും ചില ബാങ്ക് ഇതര ധനകാര്യ കമ്പനികളിലെ നീണ്ടു നിൽക്കുന്ന ബലഹീനതയുമാണ് ഇതിന് കാരണം എന്നും ഐ.എം.എഫ് അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ