കോവിഡ് ബാധിതർ 1.03 കോടി കടന്നു; ലോകം കോവിഡ് ഭീതിയില്‍ നിന്നും മുക്തമാകാന്‍ മാസങ്ങള്‍ എടുക്കുമെന്ന് ലോക ആരോഗ്യസംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,07000  പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 56.45 ലക്ഷം പേര്‍ രോഗമുക്തി നേടി.

കോവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോക ആരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. വലിയ വിപത്തുകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നാണ് ലോക ആരോഗ്യസംഘടനയുടെ വിലയിരുത്തല്‍. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാദ്ധ്യതയുണ്ട്. പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ രോഗം അതിവേഗം പടരുകയാണെന്ന് ഡബ്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്‍റൈന്‍ നടപ്പിലാക്കുക എന്ന സന്ദേശവും അദ്ദേഹം നല്‍കി.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 26.75 ലക്ഷം കവിഞ്ഞു. 1,28,752 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 315 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 13.68 ലക്ഷം പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ അന്‍പത്തി എണ്ണായിരത്തി മുന്നൂറ്റി പതിനാല്. 24 മണിക്കൂറിനിടെ 656 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണം ഉയരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയ ദക്ഷിണാഫ്രിക്കയില്‍ ആറായിരത്തിലധികം കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. കോവി‍ഡ് നിയന്ത്രണ വിധേയമല്ലാത്ത ബ്രിട്ടന്‍ പ്രശ്നബാധിതമല്ലാത്ത രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കി. ജൂലൈ ഒന്നു മുതലാണ് ഇളവുകള്‍ പ്രാബല്യത്തിലാകുക.

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം