പെഗാസസിനെ കുറിച്ച് ആശങ്കയുണ്ടോ ? ഇനി ഐ ഫോണില്‍ കണ്ടെത്താം

ഐഫോണില്‍ പെഗാസസിന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള മാര്‍ഗമെത്തി. ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ലോകമെമ്പാടും ചര്‍ച്ചയാകുന്നതിനിടെ ആക്രമണം കണ്ടെത്താനുള്ള മാര്‍ഗമെത്തി. ഉപഭോക്താക്കളറിയാതെ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ സ്വകാര്യതയെ മറികടന്ന് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇസ്രായേലി എന്‍.എസ്.ഒ ഗ്രൂപ്പ് സൃഷ്ട്ടിച്ച പെഗാസസ്. ലോകത്തെ തന്നെ പ്രമുഖരുടെ പലരുടെയും സ്വകാര്യ ഫോണ്‍ വിവരങ്ങള്‍ അടക്കം ചോര്‍ത്തിയതായാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈയിടെ പുറത്തുവിട്ടത്.

ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളും, മാധ്യമ പ്രവര്‍ത്തകരും, ജഡ്ജുമാരും അടക്കമുള്ളവരുടെ  ഫോണുകള്‍ ചോര്‍ത്തിയതായാണ് വിവരം. ഇതോടെ പലരും ഭീതിയിലുമാണ്. ഈ സാഹചര്യത്തിലാണ് ഐഫോണുകളില്‍ ഇത്തരം സ്‌പൈവെയറുകളുടെ സാന്നിദ്ധ്യം കണ്ടെത്താമെന്നാണ് ഐമാസിംഗ് (iMazing) ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നത്. വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിക്കും. പെഗാസസ് പോലുള്ള സ്‌പൈവെയറുകളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള സാങ്കേതിക വിദ്യയാണ് ഈയിടെ ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐമാസിംഗ് 2014 പതിപ്പിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

സ്മാര്‍ട്‌ഫോണുകള്‍ വിന്‍ഡോസ്, അല്ലെങ്കില്‍ മാക് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ച് പുതിയ iMazing ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ഇതോടെ ഐ ഫോണിന്റെ നിയന്ത്രണം ഇത്തരം സ്‌പൈവെയറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാകും. ഇതിനായി സെറ്റപ്പിലോ, ബാക്കപ്പിലോ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇതാദ്യമായല്ല ഇത്തരം ആപ്ലിക്കേഷനുകള്‍ പുറത്തിറങ്ങുന്നത്. നേരത്തെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇത്തരം ടൂളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ വെരിഫിക്കേഷന്‍ ടൂള്‍കിറ്റ് അഥവാ എംവിടി എന്നപേരിലായിരുന്നു നേരത്തെ അവതരിപ്പിച്ചത്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം അല്‍പം ബുദ്ധിമുട്ടേറിയതായിരുന്നു. iMazing ല്‍ എംവിടി സവിശേഷത തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും കൂടുതല്‍ ഉപയോഗ സൗഹൃദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല സൗജന്യമായാണ് ഇപ്പോല്‍ ലഭ്യമാകുന്നത്. എന്നിരുന്നാലും, ഭൂരിഭാഗം ഐഫോണ്‍ ഉപയോക്താക്കള്‍ക്കും പെഗാസസ് സ്‌പൈവെയര്‍ ബാധിക്കാനുള്ള സാദ്ധ്യതയില്ലാത്തതിനാല്‍ ഇത് എല്ലാവര്‍ക്കും ആവശ്യമില്ല എന്നും വിദഗ്ധര്‍ അഭിപ്രായപ്പടുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ