എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..

ഒന്ന് സംസാരിക്കാനും വിശേഷങ്ങൾ പറയാനും കൂടെ ആരും ഇല്ല എന്ന തോന്നൽ കാരണം ചാറ്റ്ജിപിടിയോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളാണോ നിങ്ങൾ? നിങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും എല്ലാം ചാറ്റ്ജിപിടിയുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ടോ? എങ്കിൽ ഇനി സൂക്ഷിക്കണം… ചാറ്റ്ജിപിടി ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച മുന്നറിയിപ്പ് പങ്കുവച്ച ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വ്യക്തിപരമായ പ്രശ്നങ്ങൾ, രഹസ്യങ്ങൾ, തർക്കങ്ങൾ, അഭ്യൂഹങ്ങൾ എന്നിവയൊക്കെ ചാറ്റ്ജിപിടിയുമായി പങ്കുവെക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം എന്നാണ് മുന്നറിയിപ്പ് നൽകിയത്. ചാറ്റ്ബോട്ടുമായി നടത്തുന്ന ഓരോ സംഭാഷണങ്ങളും നിയമപരമായി സുരക്ഷിതമല്ല എന്നും അതിനാൽ ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ കഴിയില്ലെന്നുമാണ് ഓൾട്ട്മാൻ തുറന്നു പറഞ്ഞത്.

ഒരു കേസുണ്ടാകുമ്പോൾ കോടതി ഉത്തരവിട്ടാൽ, നിലവിലുള്ള സാഹചര്യത്തിൽ ചാറ്റ്ജിപിടിയുമായുള്ള ഉപയോക്തൃ സംഭാഷണങ്ങൾ വെളിപ്പെടുത്താനാകുമെന്നും അദ്ദേഹം കഴിഞ്ഞയാഴ്ച ഹാസ്യതാരം തിയോ വോനിന്റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു. ആ ചാറ്റുകൾ കോടതിയിൽ എത്തിയാൽ അതിന്റെ അനന്തരഫലങ്ങൾ ഉണ്ടായേക്കാം. ചാറ്റ്ജിപിടി പോലെയുള്ള എഐ പ്ലാറ്റ്ഫോമുകളിൽ സംഭാഷണങ്ങളുടെ സ്വകാര്യത ഇനിയും ഉറപ്പാക്കാനുള്ള ചട്ടങ്ങൾ ഇനിയും ആയിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.

യുവാക്കളടക്കമുള്ളവർ ഒരു തീരുമാനമെടുക്കാൻ പോലും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നതായാണ് റിപോർട്ടുകൾ. ഇത് അപകടകരമായ രീതിയിലാണെന്നും വ്യക്തികളുടെ ചിന്താശേഷിയും ആത്മവിശ്വാസവും കെടുത്തുമെന്നും ഓൾട്ട്മാൻ പറഞ്ഞു. ന്യൂയോർക്ക് ടൈംസുമായുള്ള കോടതിയിലെ ഉയർന്ന തർക്കത്തിനിടയിലാണ് ഓപ്പൺഎഐ ഈ തുറന്നു പറച്ചിലുകൾ നടത്തിയത്.

ഇനി ചാറ്റ്ജിപിടിൽ മനസ്സുതുറന്ന് സംസാരിക്കുകയാണെങ്കിൽ കുറഞ്ഞത് നിങ്ങൾ എന്താണ് ടൈപ്പ് ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. കാരണം ഒരു ഡോക്ടർ, അഭിഭാഷകൻ അല്ലെങ്കിൽ തെറാപ്പിസ്റ്റ് എന്നിവരുമായുള്ള സംഭാഷണത്തിന്റെ അതേ രഹസ്യസ്വഭാവം എഐ ചാറ്റുകൾക്ക് ഇപ്പോൾ ലഭിക്കുന്നില്ല.

ആളുകൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങളിൽ ചാറ്റ്ജിപിടിയോട് പരിഹാരം തേടുന്നു. ‘ആളുകൾ പ്രത്യേകിച്ച് യുവാക്കൾ, ഒരു തെറാപ്പിസ്റ്റ്, ഒരു ലൈഫ് കോച്ച് എന്ന നിലയിൽ ഇത് ഉപയോഗിക്കുന്നു.’ഞാൻ എന്തുചെയ്യണം?’ എന്ന് ചോദിക്കുന്നു. ഒരു തെറാപിസ്‌റ്റിനോടോ അഭിഭാഷകനോടോ ഡോക്‌ടറുമായോ ആ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ നിയമപരമായ സംരക്ഷണമുണ്ട്. അതുപോലെ ഡോക്‌ടർ-രോഗി ബന്ധത്തിനും നിയമപരമായ രഹസ്യാത്മകതയുണ്ട്. എന്നാൽ ചാറ്റ്ജിപിടിയോട് സംസാരിക്കുമ്പോൾ ഞങ്ങൾ അത് ഇതുവരെ കണ്ടെത്തിയിട്ടില്ല’ എന്നാണ് ഓൾട്ട്മാൻ പറഞ്ഞത്.

വാട്ട്‌സ്ആപ്പ് പോലുള്ള എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺഎഐയുടെ ജീവനക്കാർക്ക് സംഭാഷണങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. മോഡലുകൾ മികച്ചതാക്കാനും ദുരുപയോഗം തടയാനും ഇത് ഭാഗികമായി സഹായിക്കുന്നു എന്നതാണ് ഇതിനു പിന്നിലെ കാരണം.

Latest Stories

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ