1.5 ലക്ഷത്തോളം ആപ്പുകള്‍ ഇനി പ്ലേസ്റ്റോറില്‍ ഉണ്ടാവില്ല!വിവരമറിയിച്ച് ആപ്പിളും ഗൂഗിളും

പുതിയ ആപ്പുകള്‍ക്ക് അധികകാലം നില്‍ക്കാനാകില്ല എന്ന ആപ്പിളിന്റെയും ഗൂഗിളിന്റെയും മുന്നറിയിപ്പ് പോലെ തന്നെ സംഭവിക്കാന്‍ പോകുകയാണ്. ഈ വര്‍ഷം ആദ്യമായിരുന്നു ആപ്പ് ഡെവലപ്പേഴ്സിനോടും ആപ്പുകളോടും ഇനി അധികം നാള്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനികള്‍ പറഞ്ഞത്.
പല റിപ്പോര്‍ട്ടുകളും പറയുന്നത് ഒരു നിശ്ചിത സമയത്തിന് മുമ്പ് ആപ്പുകള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അവ ഇല്ലാതാകും എന്നായിരുന്നു ആപ്പിള്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നത് എന്നാണ്. ഇപ്പോള്‍ അനലറ്റിക്സ് സ്ഥാപനമായ പിക്സലേറ്റ് പറയുന്നത് 30% ആപ്പുകളും  ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേസ്റ്റോറില്‍ നിന്നും ഇല്ലാതാകും എന്നാണ്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നുമായി 1.5 മില്യണ്‍ ആപ്പുകള്‍ ഉപേക്ഷിക്കുകയാണ് എന്നാണ് വിവരം. രണ്ട് വര്‍ഷത്തിനിടക്ക് അവര്‍ അപ്ഡേഷന്‍ നടത്തിയിട്ടുണ്ടാകില്ല. ‘കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്ന വിദ്യഭ്യാസം, റഫറന്‍സ്, ഗെയിംസ്, എല്ലാമുള്‍ക്കൊള്ളുന്ന ആപ്പുകളാണ് ഇല്ലാതാകുക’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  314,000 ആപ്പുകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതില്‍ 58% ആപ്പ് സ്റ്റോറിലും 42% ഗൂഗിള്‍ പ്ലേസ്റ്റോറിലും ആണ് എന്നാണ് വിവരം.
ചില ഡെവലപ്പേഴ്സ് ആപ്പിളിന്റേയും ഗൂഗിളിന്റേയും മുന്നറിയിപ്പുകളെ മാനിച്ചിരുന്നു അവയില്‍ രണ്ടിലും കഴിഞ്ഞ പത്ത് മാസങ്ങളിലായി 1.3 മില്യണ്‍ ആപ്പുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന