INDIAN CRICKET: അയാളുമായി ഒത്തുപോവില്ല, ജയ്‌സ്വാള്‍ സ്വന്തം ടീം വിടുന്നു, ഞെട്ടി ആരാധകര്‍, കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങി ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമായി മാറിയ താരമാണ് യശസ്വി ജയ്‌സ്വാള്‍. ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും തിളങ്ങിയ ജയ്‌സ്വാള്‍ നിലവില്‍ ഐപിഎല്ലില്‍ വിലപിടിപ്പുളള താരമാണ്. ഇത്തവണ നായകന്‍ സഞ്ജു സാംസണിനൊപ്പം 18 കോടി രൂപ കൊടുത്താണ് ജയ്‌സ്വാളിനെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ഈ വര്‍ഷം ഐപിഎലില്‍ ആദ്യത്തെ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കിലും അടുത്ത കളികളിലൂടെ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെ യുവതാരത്തെ സംബന്ധിച്ചൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്വന്തം ടീമായ മുംബൈയില്‍ നിന്നും ഗോവയിലേക്ക് മാറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേകുറിച്ച് മനസുതുറന്ന് യശസ്വി തന്നെ പിന്നാലെ രംഗത്തെത്തി. “ഇതൊരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു എന്ന് താരം പറയുന്നു. ഞാന്‍ ഇന്ന് എവിടെയൊക്കെ എത്തിയോ അതിനെല്ലാം കാരണം മുംബൈ ടീമാണ്. എന്നെ ഞാനാക്കിയത് ഈ നഗരമാണ്. എന്റെ ജീവിതം മുഴുവന്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നു”, ജയ്‌സ്വാള്‍ പറഞ്ഞു.

ഗോവ എനിക്ക് പുതിയൊരു അവസരമാണ് മുന്നില്‍വച്ചത്. അവര്‍ എനിക്ക് നായകസ്ഥാനം വാഗ്ദാനം ചെയ്തു. എന്റെ പ്രധാന ലക്ഷ്യം ഇന്ത്യക്കായി നന്നായി കളിക്കുകയെന്നാണ്. എന്നാല്‍ എനിക്ക് നാഷണല്‍ ഡ്യൂട്ടി ഇല്ലാത്ത സമയത്ത് ഗോവക്കായി കളിക്കണമെന്നും അവരെ ടൂര്‍ണമെന്റില്‍ മുന്നോട്ട് നയിക്കാനായി ശ്രമിക്കുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു. ഇത് എന്നിലേക്ക് വന്ന ഒരു അവസരമാണെന്നും അത് ഞാന്‍ തിരഞ്ഞെടുക്കുകയാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ ജയ്‌സ്വാള്‍ ടീം വിടാന്‍ കാരണം മുംബൈയുടെ നായകനും സീനിയര്‍ താരവുമായ അജിന്‍ക്യ രഹാനെയുമായുളള അസ്വാരസ്യം മൂലമാണെന്നും പറയപ്പെടുന്നു. രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മോശം ഷോട്ട് സെലക്ഷന്റെ പേരില്‍ ജയ്‌സ്വാളിനെ രഹാനെ ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്