താന്‍ പറഞ്ഞവ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, ഞാന്‍ ആദ്യം അത്‌ലറ്റ്‌ പിന്നീടാണ് അഡ്മിനിസ്‌ട്രേറ്റര്‍: ഗുസ്തിതാരങ്ങളോട് പി.ടി ഉഷ

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സമരക്കാരെ കണ്ട് ശേഷം മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഉഷ മടങ്ങിയത്. എന്നാല്‍ തങ്ങള്‍ക്ക് ഉഷ എല്ലാവിധ സഹായവും ഉറപ്പ് നല്‍കിയതായി ടാക്കിയോ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു.

ആദ്യം അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വളരെ വിഷമം തോന്നി. എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. താന്‍ ആദ്യം അത്ലറ്റാണെന്നും പിന്നീടാണ് അഡ്മിനിസ്‌ട്രേറ്ററെന്നും അവര്‍ പറഞ്ഞു- ബജ്‌രംഗ് പറഞ്ഞു.

ഞങ്ങള്‍ക്ക് നീതി വേണമെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. സര്‍ക്കാരുമായോ പ്രതിപക്ഷവുമായോ മറ്റാരുമായോ ഞങ്ങള്‍ക്ക് വഴക്കില്ല. ഗുസ്തിയുടെ ഉന്നമനത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയും ചെയ്താല്‍ നിയമനടപടിയുണ്ടാകണം- ബജ്‌രംഗ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ താരങ്ങളുടെ സമരത്തിനെതിരെ പി.ടി ഉഷ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഗുസ്തി ഫെഡറേഷനും അതിന്റെ മേധാവിക്കുമെതിരെ തെരുവില്‍ സമരം തുടങ്ങുന്നതിന് മുന്‍പ് താരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നു. തെരുവിലെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ