ഒടുവില്‍ ശ്രീജേഷിനും പാരിതോഷികം; ഒരു കോടി പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍

ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡല്‍ നേടിത്തന്നതില്‍ മുഖ്യ പങ്കുവഹിച്ച മലയാളി താരം പി.ആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ടോക്കിയോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ശ്രീജേഷിനെ ദുബായില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഷംഷീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്.

‘മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനമുഹൂര്‍ത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ട്. ഹോക്കിയില്‍ രാജ്യത്തിനുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹതാരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീയുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്’ ഷംഷീര്‍ പറഞ്ഞു.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. ടൂര്‍ണമെന്റിലുടനീളം ശ്രീജേഷിന്റെ ഗോള്‍കീപ്പിംഗ് മികവാണ് പലപ്പോഴും ഇന്ത്യന്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. ഈ മികവിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ഇതില്‍ ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം