പാരീസ് ഒളിമ്പിക്സ്; വെങ്കല നേട്ടം ലക്ഷ്യം വെച്ച് ലക്ഷ്യസെൻ; പ്രതീക്ഷയോടെ ഇന്ത്യൻ ആരാധകർ

ഒളിമ്പിക്സിലെ 11ആം ദിനത്തിലേക്കു കടക്കുമ്പോള്‍ ഇന്ത്യ ഇന്ന് വീണ്ടും മെഡൽ വേട്ടയ്ക്ക് ഇറങ്ങുന്നു. ഇന്നലെ ഇന്ത്യൻ താരം ലക്ഷ്യസെൻ സെമിയിൽ പൊരുതി വീണതോടെ ബാഡ്മിന്റണിൽ വെള്ളി, സ്വർണം മെഡലുകൾ നേടാൻ സാധിക്കില്ല. ഇന്നാണ് ശേഷിക്കുന്ന മൂന്നാം സ്ഥാന മത്സരം നടക്കുന്നത്. വീണ്ടുമൊരു മെഡല്‍ കൂടി അക്കൗണ്ടിലേക്കു ചേര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ലക്ഷ്യ. വൈകീട്ട് ആറു മണിക്കാണ് ലക്ഷ്യയുടെ വെങ്കല മെഡല്‍ പോരാട്ടം. മലേഷ്യയുടെ ലീ സി ജിയയാണ് ലക്ഷ്യയുടെ എതിരാളി.

ഇന്ത്യയ്ക്ക് മറ്റു ഇനങ്ങളിലും ഇന്ന് മെഡൽ സാധ്യതയ്ക്ക് വകയുണ്ട്. ഷൂട്ടിംഗ് ഇനത്തിലെ സ്‌കീറ്റ് മിക്‌സഡ് വിഭാഗത്തില്‍ അനന്ത്ജീത് സിങ്, മഹേശ്വരി ചൗഹാന്‍ സഖ്യമാണ് ഇന്ത്യക്കു വേണ്ടി ഇന്നിറങ്ങുക. ഇവരുടെ യോഗ്യതാ മല്‍സരം ഉച്ചയ്ക്കു 12.30 മുതലാണ്. ഫൈനലിലേക്കു യോഗ്യ നേടാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ജോടിക്കു മെഡല്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ പ്രധാന മെഡൽ നേട്ട മത്സരങ്ങളിൽ ഒന്നാണ് ഗുസ്‌തി. ഇന്നാണ് ഗുസ്‌തി മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ താരം നിഷ ദഹിയയാണ് രാജ്യത്തെ പ്രതിനീകരിച്ച് ഗോദയിൽ ഇറങ്ങുക. 68 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ പ്രീക്വാര്‍ട്ടറില്‍ ആണ് അവരുടെ ആദ്യ മത്സരം. ഇതില്‍ ജയിച്ചാല്‍ ക്വാര്‍ട്ടറിലും നിഷ ഇറങ്ങും. ക്വാര്‍ട്ടറും കടക്കാനായാല്‍ സെമി ഫൈനല്‍ മല്‍സരങ്ങളും നടക്കാനുണ്ട്. ഇന്ന് തന്നെ ആണ് മൂന്നു റൗണ്ടുകളും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

മെഡല്‍പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 57ാം സ്ഥാനത്താണുള്ളത്. മൂന്നു വെങ്കല മെഡലുകളാണ് ഇപ്പോള്‍ ഇന്ത്യയുടെ സമ്പാദ്യം. കഴിഞ്ഞ ഒളിമ്പിക്സുകളിലെ കണക്കുകൾ വെച്ച് നോക്കുകയാണെങ്കിൽ ഇത്തവണത്തെ ഒളിമ്പിക്സ് ഇന്ത്യയ്ക്ക് അത്ര മികച്ചതല്ലാ. കഴിഞ്ഞ ഒളിമ്പിക്സിൽ ഒരു സ്വർണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും നേടി ഇന്ത്യ ഏഴു മെഡലുകളുമായി 48 സ്ഥാനത്ത് നിന്നായിരുന്നു ഒളിമ്പിക്സ് യാത്ര അവസാനിപ്പിച്ചത്. ഇത്തവണ ഇനിയും മെഡൽ നേടാനാവും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ജനത.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ