മൂന്ന് താരങ്ങളോട് റയല്‍ വിടാന്‍ സിദാന്റെ താക്കീത്

മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശനമേല്‍ക്കുന്ന സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി പരിശീലകന്‍ സിനദീന്‍ സിദാന്‍. ഇതിന്റെ ഭാഗമായി ഗാരെത് ബെയ്ല്‍, മാര്‍ക്കോസ് ലോറന്റെ, ഡാനി സെബല്ലോസ് എന്നിവരോട് സ്വയം പിരിഞ്ഞ് പോകാനാണ് സിദാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്പാനിഷ് മാധ്യമമായ മാര്‍സയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ മാഴ്‌സെലോയുമായും സംസാരിക്കാന്‍ സിദാന്‍ തീരുമാനിച്ചിട്ടുണ്ട്. താത്പര്യമുണ്ടെങ്കില്‍ മാത്രം മാഴ്‌സെലോയ്ക്ക് റയലില്‍ തുടരാമെന്നും സിദാന്‍ കണക്ക് കൂട്ടുന്നു.

അടുത്ത സീസണില്‍ വമ്പന്‍ താരനിരയെ റയലിലേക്ക് എത്തിക്കാനാണ് സിദാന്‍ ആലോചിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ, ചെല്‍സിയുടെ ഏദെന്‍ ഹസാര്‍ഡ്, ടോട്ടന്‍ഹാമിന്റെ ക്രിസ്ത്യന്‍ എറിക്‌സ് എന്നിവരെയാണ് സിദാന്‍ നോട്ടമിട്ടിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടതോടെ ഈ സീസണില്‍ മോശം പ്രകടനമാണ് റയല്‍ കാഴ്ച്ചവെച്ചത്. ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലുമെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ റയലിന് കഴിഞ്ഞിരുന്നില്ല.

Latest Stories

എതിരാളികളെ നിസാരമായി കാണരുതെന്ന് മനസിലായി, ഈ തോൽവിയുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു: ശ്രേയസ് അയ്യർ

16-കാരിയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

ഇറാനെ തിരിച്ചടിച്ച് അമേരിക്ക; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?