അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും വാട്ടര്‍ബോയിയാകുമോ? ; 20 ലക്ഷം മുടക്കി ഇത്തവണയും മുംബൈ വാങ്ങും പുറത്തിരുത്തും

ഐപിഎല്ലിന്റെ മെഗാ ലേലം തുടങ്ങാനിരിക്കെ ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ട്രോളി വിമര്‍ശകര്‍. ഫ്രാഞ്ചൈസികള്‍ വാങ്ങുകയും ഒരു തവണ പോലും കളത്തിലിറക്കാതിരിക്കുകയും ചെയ്യുന്ന താരത്തിന് വാട്ടര്‍ബോയ് എന്നാണ് പരിഹാസം.

ഇത്തവണ 20 ലക്ഷം അടിസ്ഥാന വിലയിട്ടിരിക്കുന്നവരും ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നവരുമായ താരങ്ങളുടെ പട്ടികയില്‍ അര്‍ജുനുണ്ട്. 20 ലക്ഷം രൂപാണ് താരത്തിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണിലെ ലേലത്തിനും ഇതേ വിലയായിരുന്നു. എന്നാല്‍ ഒരു തവണ പോലും കളത്തിലിറക്കിയില്ല. ഇതാണ് ട്രോളര്‍മാര്‍ പരിഹസിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ അരങ്ങേറാന്‍ കഴിയാത്ത താരമാണ് അര്‍ജുന്‍. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. മുംബൈ ഇന്ത്യന്‍സിനു ഇതിനകം നാലാമത്തെ കളിക്കാരന്‍ ആയിരിക്കുന്നുവെന്നാണ് ഒരു പരിഹാസം. വീണ്ടും മുംബൈ ഇന്ത്യന്‍സ് തന്നെ താരത്തെ വാങ്ങുമെന്നും പലരും പ്രവചിച്ചു.

മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ വാങ്ങുമെന്നും സീസണ്‍ മുഴുവനും പുറത്തിരിത്തുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡിലേതു പോലെ ക്രിക്കറ്റില്‍ നമുക്ക് സ്വജന പക്ഷപാതം വേണ്ടെന്നെയാരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. ബെഞ്ച് ബോയ്, മുംബൈ ഇന്ത്യന്‍സിന്റെ വാട്ടര്‍ ബോയ് എന്നെല്ലാമാണ് പരിഹാസം.

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ് നാലു കളിക്കാരെയാണ് ലേലത്തിനു മുമ്പ് നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഈ താരങ്ങള്‍. മുംബൈ ഇന്ത്യന്‍സിന് 20 ലക്ഷം ഇപ്പോഴേ നഷ്ടമായിരിക്കുകയാണെന്ന് പ്രതികരിക്കുന്നവരുമുണ്ട്.

Latest Stories

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ