ഇംഗ്ലണ്ട്- ഇറാന്‍ മാച്ചില്‍ ഇഞ്ച്വറിടൈം 14 മിനിറ്റ്!, കാരണം ഇതാണ്

ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള ഗ്രൂപ്പ് ബി മാച്ചില്‍ ഗോള്‍മഴയാണ് ആരാധകര്‍ കണ്ടത്. ഇരുഭാഗങ്ങളില്‍നിന്നുമായി എട്ട് ഗോളുകളാണ് മത്സരത്തില്‍ പിറന്നത്. ഇറാന്‍ രണ്ട് തവണ വലകുലിക്കയപ്പോള്‍ ഇംഗ്ലണ്ട് ആറ് തവണ ഗോള്‍വലയില്‍ മുത്തി. കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചുറിടൈമായി അനുവദിക്കപ്പെട്ടത് 14 മിനിറ്റുകളായിരുന്നു. മൂന്നോ നാലോ മിനിറ്റ് അനുവദിക്കുന്ന സ്ഥാനത്താണ് റഫറി 14 മിനിറ്റ് അനുവദിച്ചത്. ഇതിനു പിന്നിലെ കാരണമറിയാം.

ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്റിനേറ്റ ഗുരുതരമായ പരിക്കാണ് മല്‍സരത്തില്‍ 14 മിനിറ്റോളം ഇഞ്ചുറിടൈം അനുവദിക്കാന്‍ കാരണം. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ അദ്ദേഹം പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണിരുന്നു. സ്വന്തം ടീമംഗംവുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്.

An hour-long first half with 14 minutes of additional time; What is the reason for

വേദന കാരണം അലിറെസ ഏറെ നേരം ഗ്രൗണ്ടില്‍ കിടക്കുകയും തുടര്‍ന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുകയും ചെയ്തു. കൂട്ടിയിടിയെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തം വന്നതോടെ മെഡിക്കല്‍ സംഘം അതു നിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് തുടര്‍ന്ന് നടത്തിയത്. ഇത് ഏറെനേരെ തുടര്‍ന്നു. പിന്നീട് മൂക്കില്‍ പഞ്ഞിയുവച്ച് അല്‍പ്പനേരം അലിറെസ കളിക്കുകയും ചെയ്തു.

World Cup: Iran keeper suffers head injury and forces 14-minute extra time in 1st half vs England

ശാരീരികമായി അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം തുടര്‍ന്ന് പകരക്കാരനെ കൊണ്ടുവരണമെന്ന് ഇറാന്‍ ഡഗൗട്ടിനു നേരെ ആംഗ്യം കാണിക്കുകയും ചെയ്തു. 18ാം മിനിറ്റിലായിരുന്നു ഇത്. തുടര്‍ന്ന് സ്ട്രെച്ചറില്‍ താരത്തെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടു പോവുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ കാരണം കളി ഏറെ സമയം തടസ്സപ്പെട്ടിരുന്നു. ഇതിനാലാണ് ഇഞ്ചുറിടൈം 14 മിനിറ്റ് അനുവദിച്ചത്.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ