കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സാക്ഷാൽ ലയണൽ മെസിക്ക് പുറമെ ആരെല്ലാം കളിക്കാനെത്തും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എതിരാളികളായി ഓസ്‌ട്രേലിയയാണ് എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
മത്സര തീയതിയും എതിരാളികളേയും രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. അര്ജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. ഒരുക്കങ്ങളിൽ താൻ പൂർണ തൃപ്തനാണെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹം ഇന്ന് നാട്ടിലേക്ക് മടങ്ങും.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മോടിപിടിക്കൽ ഉടൻ തന്നെ ആരംഭിക്കും. റോഡ് ഷോയുടെ കാര്യത്തിലും അന്തിമ തീരുമാനം ഉടൻ അറിയിക്കും.