ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തും; 2026-ല്‍ ഇന്ത്യയും ലോക കപ്പില്‍ പന്ത് തട്ടിയേക്കും

2026ലെ ഫുട്‌ബോള്‍ ലോകക പ്പിന്റെ ഫോര്‍മാറ്റ് മാര്‍ച്ച് 23ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതാണ് പ്രധാനമാറ്റം. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകവും ഏറെ പ്രതീക്ഷയിലാണ്.

മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരം നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകള്‍ എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതാണ് ഈ ഫോര്‍മാറ്റ്.

48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ലോകകപ്പ് വരുന്നതോടെ ഏഷ്യയില്‍ നിന്നടക്കം കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുങ്ങും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ അധികം വൈകാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ അധ്യക്ഷന്‍ കല്യാണ്‍ ചൗബേയും പറയുന്നത്.

48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്. ഈ രാജ്യങ്ങളിലെ 16 വേദികളാണ് ഫിഫ പ്രഖ്യാപിച്ചത്. അമേരിക്കയില്‍ 11-ഉം മെക്സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളാണുള്ളത്. ആദ്യമായാണ് ഒരു ലോകകപ്പ് മുന്നു രാജ്യങ്ങളിലായി നടക്കുന്നത്.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന