അർജന്റീനയെ തോൽപ്പിച്ചതിന് റോള്‍സ് റോയ്‌സ് കാർ ഒന്നും ഞങ്ങൾക്ക് കിട്ടില്ല, സ്ഥിരീകരിച്ച് സൗദി താരം

ഖത്തർ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ വിജയം നേടിയ സൗദി ഫുട്‌ബോള്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് കാറുകള്‍ സമ്മാനമായി ലഭിക്കുമെന്ന വാർത്തകൾ ശരിയല്ലെന്നു സൗദി താരം സ്വാലിഹ് അൽ ഷഹ്‌രി. രാജ്യത്തിന് വേണ്ടിയാണ് തങ്ങൾ കളിക്കുന്നതെന്നും പ്രതിഫലം താങ്കൾക് കിട്ടുന്നുണ്ടെന്നും അര്ജന്റീനയെ തോൽപ്പിച്ചതിന്റെ പേരിൽ പ്രത്യേക പ്രതിഫലം ഒന്നും കിട്ടില്ലെന്നും താരം പറഞ്ഞു.

അർജന്റീനക്ക് എതിരായ വിജയം സൗദിയിൽ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. ജയത്തിന് പിന്നാലെ പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്തിരുന്നാലും വലിയ ജയത്തിന്റെ പേരിൽ സൗദി രാജാവ് മുഴുവന്‍ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് ഫാന്റം കാറുകള്‍ സമ്മാനിക്കുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിചിരുന്നു.

എന്തായാലും താരം ഇത് നിഷേധിച്ച് മാധ്യമപ്രവർത്തകരോട് സ്ഥിതീകരിച്ചു. അടുത്ത മത്സരത്തിൽ ജയിക്കാൻ സാധിച്ചാൽ അടുത്ത റൗണ്ടിലേക്ക് കടക്കാൻ സൗദിക്ക് സാധിക്കും.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ