'ഇത് താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചത്'; ബ്ലാസ്റ്റേഴ്‌സിന്റെ വമ്പന്‍ തോല്‍വിയില്‍ പരിശീലകന്‍

ഐഎസ്എല്ലില്‍ ജംഷെഡ്പൂര്‍ എഫ്സിയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയില്‍ പ്രതികരണവുമായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീകന്‍ ഇവാന്‍ വുകമാനോവിക്. ഈ തോല്‍വി താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചതാണെന്നും എന്നിരുന്നാലും അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും തങ്ങള്‍ വിജയത്തിനായി പോരാടുമെന്നും ഇവാന്‍ വുകമാനോവിക് പറഞ്ഞു.

‘പെനാലിറ്റിയിലൂടെ ഗോളുകള്‍ വഴങ്ങേണ്ടിവന്നത് താരങ്ങളുടെ മോശം തീരുമാനങ്ങള്‍കൊണ്ട് സംഭവിച്ചതാണ്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍, രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങള്‍, ഇവയെല്ലാം അശ്രദ്ധ മൂലമാണെന്ന് പറയാം. ഇവയെല്ലാം കളിക്കാര്‍ തീരുമാനമെടുക്കേണ്ട നിമിഷങ്ങളാണ്. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധയോടെ ഏകാഗ്രമായി മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്.’

‘ഈ മൂന്നു പോയിന്റുകള്‍ നേടാനാകാത്തത് വലിയൊരു നഷ്ടമായി കരുതുന്നില്ല. ഇനിയും എല്ലാ ടീമുകള്‍ക്കും ധാരാളം മത്സരങ്ങള്‍ ബാക്കിയുണ്ട്. അവസാന മത്സരത്തിലെ അവസാന നിമിഷം വരെയും ഞങ്ങള്‍ വിജയത്തിനായി പോരാടും’ ഇവാന്‍ വുകമാനോവിക് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ഗ്രെഗ് സ്റ്റുവാര്‍ട്ടിന്റെ രണ്ട് പെനാല്‍റ്റി ഗോളുകളും ഡാനിയല്‍ ചിമയുടെ ഗോളുമാണ് ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നു പോയിന്റുകള്‍ നേടി ജംഷെഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഈ മാസം പതിനാലിന് ഈസ്റ്റ് ബെംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം