വിനീഷ്യസ് ജൂനിയറിനെ അവസാന നിമിഷം തള്ളി; ബാലൺ ഡി ഓർ ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി റയൽ മാഡ്രിഡ്

വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമും അടങ്ങുന്ന റയൽ മാഡ്രിഡ് ടീം അംഗങ്ങൾ 2024-ലെ ബാലൺ ഡി ഓർ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് പുതിയ റിപോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ സീസണിൻ്റെ അവസാനം റയൽ മാഡ്രിഡ് ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയപ്പോൾ മുതൽ ബാലൺ ഡി ഓറിൻ്റെ ചൂടൻ ചർച്ചയിൽ നിർണായക സാന്നിധ്യമായ വിനീഷ്യസ് ജൂനിയർ ഇപ്പോൾ തഴയപ്പെട്ടതായി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വന്ന വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബാലൺ ഡി ഓറിൽ സ്പാനിഷ് ഡിലൈറ്റ്; റോഡ്രിയും ഐറ്റാന ബോൺമതിയും ജേതാക്കൾ

ഈ ഫലം അദ്ദേഹത്തിൻ്റെ ക്ലബ്ബിനെ രോഷാകുലരാക്കിയെന്ന് വിശ്വസിക്കപ്പെടുന്നു. അവർ ഇപ്പോൾ ഇവൻ്റ് പൂർണ്ണമായും ബഹിഷ്കരിക്കാൻ പദ്ധതിയിടുന്നു. ഗില്ലെർമോ റായിയുടെ അഭിപ്രായത്തിൽ, ബാലൺ ഡി ഓർ വോട്ടിംഗ് മാനദണ്ഡം ക്ലബ്ബിനെ മാനിക്കുന്നില്ലെന്ന് റയൽ മാഡ്രിഡ് കരുതുന്നു. ഒരു പ്രതികരണമെന്ന നിലയിൽ, ചടങ്ങിനായി അവർ പാരീസിലേക്ക് പോകില്ലെന്ന് GOAL സ്ഥിരീകരിച്ചു. മികച്ച ക്ലബ് ആയി തിരഞ്ഞെടുക്കപ്പെട്ട റയൽ മാഡ്രിഡിലെ ഒരംഗം പോലും ചടങ്ങിനുണ്ടാവില്ല എന്നർത്ഥം.

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

പ്രഖ്യാപനത്തിന് മുമ്പുള്ള പതിവ് അഭിമുഖമോ ഫോട്ടോഷൂട്ടോ ഇല്ലാതെ ആദ്യമായാണ് ബാലൺ ഡി ഓർ ചടങ്ങിൽ വിജയി എത്തുന്നത് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സെപ്തംബറിൽ മുതൽ വിനീഷ്യസിന് ലഭിക്കുമെന്ന് പരക്കെ കണക്കാക്കപ്പെട്ടിരുന്നു. വിനിഷ്യസിനെ ജേതാവാക്കുന്ന ചോർന്ന വോട്ടിംഗ് ലിസ്റ്റും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറലായിരുന്നു.

വിനീഷ്യസും ബെല്ലിംഗ്ഹാമും വിജയിച്ചില്ലെങ്കിൽ, ഏറ്റവും സാധ്യതയുള്ള മത്സരാർത്ഥി മാഞ്ചസ്റ്റർ സിറ്റിയുടെയും സ്പെയിനിന്റെയും മിഡ്ഫീൽഡർ റോഡ്രിയാണ്.

Latest Stories

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍