വിനീത് ഗോളടിക്കില്ലെന്ന് ബാംഗ്ലൂര്‍ ഫാന്‍സിന്റെ വെല്ലുവിളി; കലക്കന്‍ മറുപടിയുമായി വിനീത്

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും സംഘടിതരായ ആരാധകസംഘമായി കണക്കാക്കുന്ന വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മഞ്ഞപ്പടയും തമ്മിലുള്ള പോര് ആവേശം നിറഞ്ഞൊരു സീസണിലേക്ക് കൊണ്ടുപോവുകയാണ്.

വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ പുതിയ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബാംഗ്ലൂര്‍ എഫ്.സിയ്ക്കും കേരള ബ്ലാസ്‌റ്റേഴ്‌സിനും മറ്റൊരു ബന്ധംകൂടിയുണ്ട്. കേരളത്തിന്റെ താരങ്ങളായ വിനീതും റിനോ ആന്റോയും ബാംഗ്ലൂര്‍ എഫ്.സി താരങ്ങളായിരുന്നു.

ക്രിസ്മസില്‍ എന്താണ് ആഗ്രഹമെന്താണെന്നുള്ള ഐഎസ്എല്‍ അവതാരികയുടെ ചോദ്യത്തിന് ഇരു താരങ്ങളും നല്‍കിയ മറുപടി ബാംഗ്ലൂര്‍ ആരാധകര്‍ക്ക് തീരെ പിടിച്ചിട്ടില്ല.ബംഗളൂരുവിനെതിരെ ഗോള്‍ നേടണമെന്ന് വിനീത് ആഗ്രഹം പറഞ്ഞപ്പോള്‍ ആ ഗോളിനു അസിസ്റ്റ് നല്‍കണമെന്നാണ് റിനോ ആന്റോ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് വെസ്റ്റ് ബ്ലോക്ക് എത്തിയിരിക്കുന്നത്.

ബംഗളൂരു ടീമിനായി ഇരു താരങ്ങളും ഒത്തൊരുമയോടുകൂടി കളിച്ചിരുന്നത് ഒരുപാട് കണ്ടിട്ടുണ്ടെന്നും പക്ഷെ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായത്തില്‍ തങ്ങള്‍ക്കെതിരെ അതു സംഭവിക്കില്ലെന്നാണ് ബാംഗ്ലീര്‍ ആരാധകര്‍ പറഞ്ഞത്. കൊച്ചിയില്‍ മത്സരത്തിനായി ഞങ്ങളെത്തുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

വൈകാതെ വിനീതിന്റെ മറുപടിയും വന്നു. ബംഗളൂരുവിനായുള്ള ഗോള്‍ നേട്ടങ്ങള്‍ താന്‍ ആസ്വദിച്ചിരുന്നു. കൊച്ചിയില്‍ മത്സരത്തില്‍ വെച്ച് നമുക്ക് കാണാം. വിനീത് പറഞ്ഞു. കൂടാതെ നീലപ്പടയെ മഞ്ഞപ്പടയുടെ തട്ടകത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു താരം. എന്തായാലും ഇരു ടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടുന്നതിനു മുമ്പ ആരാധകരും കളിക്കാരും ഏറ്റുമുട്ടി തുടങ്ങി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്