കെവിൻ ഡി ബ്രൂയ്‌ൻ പ്രായത്തെ പഴിക്കുമ്പോൾ തിയാഗോ സിൽവ ഒരു ലോക കപ്പ് കൂടി കളിക്കാൻ റെഡി ആയിട്ട് നിൽക്കുന്നു, വല്യേട്ടൻ കാവൽ നിൽക്കുന്ന പ്രതിരോധ നിരക്ക് തകർപ്പൻ റെക്കോഡ്

2022 ഫിഫ ലോകകപ്പിൽ ബെൽജിയം ഫേവറിറ്റ് അല്ലെന്ന് കെവിൻ ഡി ബ്രൂയ്‌ൻ തുറന്നുപറഞ്ഞത് ഓർക്കുന്നില്ലേ ?. ടീമിന്റെ ശരാശരി പ്രായം കണക്കിലെടുക്കുമ്പോൾ ഖത്തറിലെ ഏറ്റവും പ്രായം കൂടിയ ആറാമത്തെ സ്ക്വാഡാണ് ബെൽജിയൻ റെഡ് ഡെവിൾസിനുള്ളത്. ടോബി ആൽഡർവീൽഡ് (33), ജാൻ വെർട്ടോംഗൻ (35) എന്നിവരാണ് പ്രതിരോധത്തിലെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കളിക്കാർ.

ഡി ബ്രൂയ്ൻ (31), ഡ്രൈസ് മെർട്ടൻസ് (35), ഈഡൻ ഹസാർഡ് (31) എന്നിവരും 30 കളിൽ എത്തി. ആദ്യ മത്സരത്തിൽ നിറംകെട്ട ജയം നെയ്‌ ബെൽജിയം രണ്ടാം മത്സരത്തിൽ ദയനീയമായി തോറ്റിരുന്നു. തങ്ങളുടെ സുവർണതലമുറയുടെ അവസാന ലോകകപ്പ് എന്ന നിലയിൽ ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന അവസ്ഥയിലാണ് ടീം ഇപ്പോൾ.

പ്രായമായി തങ്ങൾക്ക് പഴയത് പോലെ വയ്യ എന്ന് കെവിൻ ഡി ബ്രൂയ്‌ൻ പറയുമ്പോൾ ആരാധകർ നോക്കുന്നത് ബ്രസീലിയൻ ടീമിനെയാണ്. അവരുടെ പ്രതിരോധത്തിന്റെ നട്ടെല്ല് മുപ്പത്തിയെട്ടുകാരനായ ചെൽസി താരം തിയാഗോ സിൽവയാണ്. വേഗവും ബലവും ഉള്ള ഏത് താരം എതിരെ വന്നാലും തിയാഗോ സിൽവ നെഞ്ചും വിരിച്ച് നിൽക്കുന്ന ബ്രസീലിയൻ പ്രതിരോധ നിരയുടെ മുന്നിലേക്ക് രണ്ടു കളികളിലും ഗോളിലേക്ക് ഒരു ഷോട്ട് പോലും എതിർടീമിൽ നിന്നും ഉണ്ടായിട്ടുമില്ല. അത്രയും കെട്ടുറപ്പോടു കൂടിയാണ് ബ്രസീൽ പ്രതിരോധം നിൽക്കുന്നത്. സില്വയെ കൂടാതെ പിഎസ്‌ജി താരം മാർക്വിന്യോസ്, യുവന്റസ് താരങ്ങളായ ഡാനിലോ, അലക്‌സ് സാൻഡ്രോ എന്നിവരും ബ്രസീൽ ഡിഫൻസ് കാക്കുന്നു.

ടീം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും വിമർശനം കേട്ട പ്രതിരോധ നിര ഇപ്പോൾ ബ്രസീലിയൻ ആക്രമം നിരയെക്കാൾ മികച്ച് നിൽക്കുകയാണ്. തിയേയോ സിൽവയെ കൂടാതെ ഡാനി ആൽവസ് കൂടി ബ്രസീലിയൻ ടീമിലുണ്ട്. അതായത് പ്രായം കൂടിയ മനുഷ്യൻ നയിക്കുന്ന പ്രതിരോധ നിരക്ക് ഉള്ളത് നിശ്ചയദാർഢ്യമാണ് അവരെ ജയിക്കാൻ ആർക്കും ആകില്ല എന്ന ബോധ്യം സ്വയം ഉള്ളതിനാൽ പ്രായം ബ്രസീലിനെ തളർത്തില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ