ചരിത്രം കണ്ട ഏറ്റവും ഓവർ റേറ്റഡ് ടീം, ആളുകളുടെ കണ്ണിൽപൊടിയിടാനാണ് കൊറിയക്ക് എതിരെ ലോകകപ്പിൽ വലിയ വിജയം നേടിയത്; ബ്രസീലിന് ട്രോളോട് ട്രോൾ

സൗഹൃദ ഫുട്‍ബോൾ മത്സരത്തിൽ ബ്രസീലിന് എതിരേ മൊറോക്കോയ്ക്ക് ചരിത്ര ജയം സ്വന്തമാക്കിയിരുന്നു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനെ ഒന്നിന് എതിരേ രണ്ട് ഗോളുകള്‍ക്ക് ആണ് മൊറോക്കോ വീഴ്ത്തിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ബ്രസീലിനെ മൊറോക്കോ തോൽപ്പിക്കുന്നത്.

കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബ്രസീലിനെ തകർത്തത് ഫിനീഷിംഗിലെ പിഴവുകളാണ്. അതേസമയം മൊറോക്കോയാകട്ടെ കിട്ടിയ അവസരംങ്ങൾ നന്നായി ഉപയോഗിച്ചാണ് അർഹിച്ച ജയവുമായി മടങ്ങിയത്. 29 -ാം മിനിറ്റില്‍ സോഫിയാന്‍ ബൗഫാല്‍ മൊറോക്കക്ക് ആയി വല കുലുക്കി. തുടർച്ചയായി നടത്തിയ ആക്രമണങ്ങളുടെ ഫലമായി 67 -ാം മിനിറ്റില്‍ കാസെമിറൊ ( Casemiro ) ആയിരുന്നു ബ്രസീലിന്റെ സമനില ഗോള്‍ സ്വന്തമാക്കിയത്. എന്നാല്‍, 79 -ാം മിനിറ്റില്‍ അബ്ദെല്‍ഹമീദ് സാബിരിയിലൂടെ മൊറോക്കോ ചരിത്ര ജയം സ്വന്തമാക്കി. ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കാമറൂണിനോട് പരാജയപ്പെട്ട ബ്രസീൽ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിൽ ആഫ്രിക്കൻ ടീമിനോട് പരാജയപെട്ടു.

നെയ്മർ ഉൾപ്പെടെ ഉള്ള സൂപ്പര്താരങ്ങളുടെ അഭാവം ടീമിനെ ബാധിച്ചു. താത്കാലിക പരിശീലകന്റെ കീഴിൽ കളിക്കുന്ന ബ്രസീൽ ഒരുപാട് മേഖലകളിൽ പുരോഗമിച്ച ഉണ്ടെന്ന് തുടർന്നുകാണിക്കുന്നതായി മത്സരഫലം. ലോകകപ്പിൽ സൗത്ത് കൊറിയക്ക് എതിരായ മത്സരം ബ്രസീൽ കണ്ണിൽ പൊടിയിട്ടതുപോലെ ആയെന്നും ചരിത്രത്തിലെ ഏറ്റവും ഓവർ റേറ്റഡ് ടീം ആണെന്നും വിമർശകർ ട്രോളി.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ