അര്ജന്റീന ആരാധകരാണ് പ്രശ്നം ഉണ്ടാക്കിയത്, പൊലീസ് അവരുടെ ഉത്തരവാദിത്വം നന്നായി ചെയ്തു; പ്രവൃത്തിയെ ന്യായീകരിച്ച് ബ്രസീൽ ഫുട്‍ബോൾ ഫെഡറേഷൻ

മരക്കാനയിൽ ബ്രസീലിനെതിരെ തന്റെ ടീം 1-0 ന് ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയയിച്ചതിന് പിന്നാലെ ചർച്ച ആയത് മത്സരത്തിലെ ആവേശത്തെക്കാൾ ഉപരി ഗാലറിയിൽ നടന്ന തമ്മിലടിയുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചു. 63ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഇത് ബ്രസീലിന്റെ യോഗ്യത മത്സരത്തിലെ തുടർച്ചയായ മൂന്നാം ഹോൾവിയാണ്. പരാജയം അവരെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിച്ചപ്പോൾ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരം തുടങ്ങിയത് മുതൽ ഗാലറിയിൽ ബഹളങ്ങൾ നടന്നു. ബ്രസീലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അര്ജന്റീന ആരാധകരെ ബ്രസീലിയൻ ആരാധകർ ക്രൂരമായി തല്ലുക ആയിരുന്നു. അർജന്റീനയുടെ ദേശീയഗാനം ചൊല്ലുമ്പോൾ ബ്രസീലിയൻ ആരാധകർ കൂവിയിടത്ത് നിന്നാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. അവിടെ തുടങ്ങിയ വഴക്ക് പിന്നെ അവസാനം വരെ തുടരുക ആയിരുന്നു. തങ്ങളുടെ ആരാധകരെ തല്ലിയതിന് എതിരെ അര്ജന്റീന താരങ്ങളും രംഗത്ത് എത്തി. എന്നാൽ ബ്രസീലിയൻ ഫെഡറേഷൻ ഇപ്പോൾ അതിനെ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു- സംഘാടനവും സുരക്ഷയൊരുക്കലും ഫലപ്രദമായിരുന്നെന്നും റിയോ ഡി ജനീറോ പൊലീസ് അവരുടെ ജോലി കൃത്യമായി ചെയ്തു. ഗാലറിയിൽ അനാവശ്യ വഴക്ക് ഉണ്ടാക്കിയവർക്ക് എതിരെയാണ് നടപടികൾ സ്വീകരിച്ചത്. : ഫെഡറേഷൻ മറുപടി ആയി പറഞ്ഞു.

അതേസമയം കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് കിരീടത്തിലേക്ക് അർജന്റീനയെ നയിച്ച സ്‌കലോനി, കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീം കാണിച്ച നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഗെയിമിന് ശേഷം പറഞ്ഞു. “ഇപ്പോൾ ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. “മത്സരശേഷം പരിശീലകൻ പറഞ്ഞു.

സ്‌കലോനിയും അർജന്റീന എഫ്‌എയുടെ പ്രസിഡന്റ് ചിക്വി ടാപിയയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ പറയുന്നു, ഇത് കോച്ചിന്റെ അഭിപ്രായങ്ങളിലേക്ക് നയിച്ചു എന്നും പറയപ്പെടുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ