നീ കളിക്കുമ്പോൾ റെഡ് കാർഡ് കിട്ടാൻ പ്രാർത്ഥിച്ചതിന് മാപ്പ്, ഒരിക്കലും നീ റയൽ വിട്ടുപോകാതിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; കളം നിറഞ്ഞുകളിച്ച യുവതാരത്തിന് അഭിനന്ദനപ്രവാഹം

സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരത്തിൽ ലിവർപൂളിനെതിരെ എഡ്വേർഡോ കാമവിംഗയുടെ പ്രകടനത്തിൽ ട്വിറ്ററിലെ റയൽ മാഡ്രിഡ് ആരാധകർ ആവേശഭരിതരായി.

ആദ്യ പാദം 5-2ന് ജയിച്ച മാഡ്രിഡ് രണ്ടാം പാദത്തിലും അതെ പ്രകടനം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. വിചാരിച്ചതുപോലെ തന്നെ കരീം ബെൻസെമയുടെ ഏക ഗോളിൽ അവർ 1-0 ന് വിജയം നേടി. ടോണി ക്രൂസിനും ലൂക്കാ മോഡ്രിച്ചിനും ഒപ്പമാണ് കാമവിംഗ തുടങ്ങിയത്. കളിയിലുടനീളം തിളങ്ങിയ താരം ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് പുറത്തെടുത്തത്.

ഈ സീസണിൽ അത്ര സ്ഥിരതയോടെയുള്ള പ്രകടനങ്ങൾ ഒന്നും താരത്തിന്റെ ഭാഗത്ത് നിന്നും കണ്ടിരുന്നില്ല. എന്നാൽ ഇന്നലെ അതെല്ലാം മാറി, താരം കളം നിറഞ്ഞ് തന്നെ കളിച്ചപ്പോൾ ടീം ആഗ്രഹിച്ച പ്രകടനം കാണാൻ സാധിച്ചു.

കാർലോ ആൻസലോട്ടി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കളിക്കാരിൽ ഒരാളാണ് താരം . റെഡ്സിനെതിരെ മിഡ്ഫീൽഡർ നടത്തിയ പ്രകടനത്തിന് ആരാധകർ അദ്ദേഹത്തെ അഭിനന്ദിച്ചു. ഒരു ആരാധകൻ എഴുതി:
“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാമവിംഗ തകർത്തു .”
കാമവിംഗ ഒരിക്കലും റയൽ വിടരുതെന്ന് മറ്റൊരു ആരാധകൻ ആവശ്യപ്പെട്ടു. :

റയലിന്റെ മിഡ്ഫീൽഡ് ത്രയത്തിൽ നിന്നുള്ള ഒരു മാസ്റ്റർ ക്ലാസ് ആയിരുന്നു ഈ പ്രകടനമെന്ന ഒരു ആരാധകൻ അവകാശപ്പെട്ടു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു