"സലായും എംബാപ്പയും മനുഷ്യരാണ്, അത് കൊണ്ട് അവർക്ക് തെറ്റ് സംഭവിക്കും"; പിന്തുണച്ച് ലിവർപൂൾ പരിശീലകൻ

ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ കപ്പ് ജേതാക്കളായ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെട്ടത്. മത്സരത്തിൽ മോശമായ പ്രകടനം കാഴ്ച വെച്ച എംബാപ്പയ്‌ക്കെതിരെ ഒരുപാട് വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

ഈ മത്സരത്തിൽ എംബപ്പേയും സലായും പെനാൽറ്റികൾ പാഴാക്കിയിരുന്നു.61ആം മിനിറ്റിൽ എംബപ്പേ എടുത്ത പെനാൽറ്റി കെല്ലഹർ സേവ് ചെയ്യുകയായിരുന്നു. പിന്നീട് എഴുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലാ പുറത്തേക്കടിച്ച് പാഴാക്കുകയും ചെയ്തു. ഇതോടെ താരങ്ങളെ വിമർശിച്ച് ഒരുപാട് ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാൽ രണ്ടുപേരെയും പിന്തുണച്ചുകൊണ്ട് ലിവർപൂളിന്റെ പരിശീലകനായ അർനെ സ്ലോട്ട് സംസാരിച്ചിരിക്കുകയാണ്.

അർനെ സ്ലോട്ട് പറയുന്നത് ഇങ്ങനെ:

” അവർ രണ്ടുപേരും പെനാൽറ്റി പാഴാക്കിയതിലൂടെ തെളിഞ്ഞത് അവർ രണ്ടുപേരും മനുഷ്യരാണ് എന്നാണ്. എംബപ്പേയുടെ കേസിൽ ഗോൾകീപ്പർ കെല്ലഹർ അസാധാരണമായിരുന്നു. ഒരു മികച്ച കാര്യം തന്നെയാണ് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ചെയ്തു തന്നിട്ടുള്ളത്. ഞങ്ങളുടെ മറ്റേ ഗോൾകീപ്പറും അങ്ങനെ തന്നെയാണ് “ അർനെ സ്ലോട്ട് പറഞ്ഞു.

നിലവിൽ ഗംഭീര ഫോമിലാണ് ഇപ്പോൾ ലിവർപൂൾ ഉള്ളത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിലും തകർപ്പൻ പ്രകടനം നടത്താൻ ടീമിന് സാധിക്കുന്നുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ലിവർപൂളാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ