സഹലിലെ സ്വന്തമാക്കാന്‍ എന്തുംചെയ്യും, വെല്ലുവിളിയുമായി ബംഗളൂരു എഫ്‌സി ഉടമ

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ താന്‍ എന്തുവഴിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബംഗളൂരു എഫ്സി ഉടമ പാര്‍ത്ത് ജിന്‍ദാല്‍. ബംഗളൂരു ഫാന്‍സിനോടായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് സഹലിനെ ജിന്‍ദാല്‍ പ്രശംസകൊണ്ട് മൂടിയത്.

“ഞാന്‍ പണം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരില്‍ ഒരാള്‍ സഹലാണ്. അവന്‍ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനാണ്. സഹലിന് ബംഗളൂരുവിലെത്തിക്കാന്‍ എന്തും ചെയ്യാന്‍ ഞാനൊരുക്കമാണ്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് അതിന് അനുവദിക്കില്ല. അവിശ്വസനീയ പ്രതിഭയുളള താരമാണ് സഹല്‍. ഒന്ന് നിങ്ങള്‍ സങ്കല്‍പിച്ച് നോക്കൂ, സഹലും ചേത്രിയും ആഷിഖും (കരുണിയന്‍) ഉദാന്തയും ഒരുമിച്ച് കളിയ്ക്കുന്ന ഒരു ബംഗളൂരുവിനെ കുറിച്ച്” ജിന്‍ദാല്‍ പറയുന്നു.

ഇന്ത്യയ്ക്കാരായ 11 താരങ്ങള്‍ നിറഞ്ഞ ടീം ഐഎസ്എല്‍ കിരീടം സ്വന്തമാക്കുന്നതാണ് തന്റെ സ്വപ്നമെന്നും അവരെല്ലാവരും ഇന്ത്യയ്ക്ക് വേണ്ടി കളിയ്ക്കുന്നവര്‍ കൂടിയാണമെന്നും ജിന്‍ദാന്‍ പറയുന്നു. വൈകാതെ ബംഗളൂരുവിലേക്കെത്തുന്ന ചില സൂപ്പര്‍ താരങ്ങളെ കുറിച്ച് അറിയിപ്പുണ്ടാകുമെന്നും ഇപ്പോള്‍ പേര് വെളിപ്പെടുത്താനാകില്ലെന്നും ജിന്‍ദാല്‍ കൂട്ടിചചേര്‍ത്തു.

കഴിഞ്ഞ സീസണിലൊഴികെ മറ്റെല്ലാ സീസണുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് ബംഗളൂരു എഫ്സി. കഴിഞ്ഞ സീസണില്‍ സെമിയില്‍ എടികെയോട് പരാജയപ്പെട്ട് ബംഗളൂരു പുറത്തായിരുന്നു.

Latest Stories

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍