അവന്റെ മുൻപിൽ റൊണാൾഡോ ഒന്നുമല്ല, ആ താരത്തിനെതിരെ കളിക്കാൻ ഭയമാണ്: റിയോ ഫെർഡിനാൻഡ്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ഈജിപ്ഷ്യൻ ഫുട്ബോളിനെ ഉന്നതങ്ങളിൽ എത്തിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സലാ. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് അദ്ദേഹം. റൊണാൾഡോ സലാ എന്നിവരിൽ ആരാണ് ഏറ്റവും കേമൻ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിയോ ഫെർഡിനാൻഡ്.

റിയോ ഫെർഡിനാൻഡ് പറയുന്നത് ഇങ്ങനെ:

“പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് സലാഹ് എന്ന് ഞാന്‍ പറയില്ല. തിയറി ഹെന്‍ റി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെക്കാള്‍ താഴെയാണ് സലാഹ്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോഴും സ്ഥിരത നോക്കുമ്പോഴും ടോപ് ത്രീയില്‍ സലാഹ് ഉണ്ടാവുമെന്ന് ഉറപ്പാണ്. മികച്ച പ്രതിഭയാണവന്‍. സലാഹിനെതിരേ കളിക്കാന്‍ എല്ലാവരും ഒന്ന് ഭയപ്പെടും” റിയോ ഫെർഡിനാൻഡ് പറഞ്ഞു.

ഈ വർഷം റൊണാൾഡോ സൗദി ലീഗിൽ നിന്ന് പോകും എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അതിനെയൊക്കെ കാറ്റിൽ പരത്തി താരം ഒരു കൊല്ലം കൂടെ കരാർ നീട്ടി.

Latest Stories

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു