റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു

കളി മികവിലും സൗന്ദര്യത്തിലും ലോക ഫുട്‌ബോളില്‍ പുതിയ ഇടം കണ്ടെത്തിയ കളിക്കുടമ റൊണാള്‍ഡീഞ്ഞോ കളി മതിയാക്കി. പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും റൊണാള്‍ഡീഞ്ഞോ വിരമിച്ചതായി താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ് സ്ഥിരീകരിച്ചു. 2015 മുതല്‍ സജീവ ഫുട്‌ബോള്‍ രംഗത്തില്ലെങ്കിലും വിരമിക്കല്‍ ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കളിയുടെ സൗന്ദര്യശാസ്ത്രത്തില്‍ പുതുമയുള്ള മുഖവുമായി കരിയിലകിക്കിലൂടെ കടന്നുവന്ന റൊണാള്‍ഡീഞ്ഞോ തന്റെ കളിമികവ് കൊണ്ട് അതിവേഗം ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തി. 2002ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായക സംഭാവന നല്‍കിയ താരം 2006ല്‍ ബാഴ്‌സലോണയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. 2005ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡോഞ്ഞീയ്ക്ക് ലഭിച്ചിരുന്നു

വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2001ല്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മനില്‍ ചേരുന്നതിന് മുമ്പ് ഗ്രെമിയോയിലാണ് ഇഞ്ഞോ കളി തുടങ്ങിയത്. പിന്നീട് ലാലീഗയിലെ ബാഴ്‌സലോണയിലേക്ക് കൂടുമാറിയ താരം എസി മിലാന് വേണ്ടിയും ബൂട്ടണിഞ്ഞു.

2015 ജൂലൈയില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളുമിനെന്‍സുമായി റൊണാള്‍ഡീഞ്ഞോ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും 9 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നത്. 97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്.

Latest Stories

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു