ലിവര്‍പൂളില്‍ ബന്ധുക്കള്‍ ആഫ്രിക്കന്‍ കപ്പില്‍ ശത്രുക്കള്‍ ; ഫൈനലില്‍ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ കലാശപ്പോരാട്ടത്തില്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ സഹതാരങ്ങളായ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍ വരും. ആതിഥേയരായ കാമറൂണിനെ ഈജിപ്തും ബുര്‍ക്കിനാഫാസോയെ സെനഗലും കീഴടക്കിയതോടെയാണ് ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ മുന്നേറ്റത്തില്‍ ഒരുമിച്ച് കളിക്കുന്ന മാനേയും സലായും നേര്‍ക്കുനേര്‍ വരുന്നത്.

സാധാരണ സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ ഷൂട്ടൗട്ടിലാണ് ഈജിപ്ത് വിജയം കണ്ടെത്തിയത്. 3-1 നായിരുന്നു പെനാല്‍റ്റിയില്‍ ഈജിപ്ത് വിജയം കുറിച്ചത്. ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ ഖബാസ്‌കി രണ്ട് പെനാല്‍ട്ടി കിക്കുകള്‍ തടുത്തിട്ടപ്പോള്‍ കാമറൂണിന്റെ മറ്റൊരു കിക്ക് പുറത്തേക്കും പോയി. കാമറൂണ്‍ നാല് കിക്കുകള്‍ എടുത്തതില്‍ ഒരെണ്ണം മാത്രം ഗോളായപ്പോള്‍ ഈജിപ്ത് എടുത്ത മൂന്നെണ്ണവും ഗോളാക്കി മാറ്റി.

ആദ്യ സെമിയില്‍ ബുര്‍ക്കിനാഫാസോയെ സാധാരണ സമയത്ത് തന്നെ 3-1 ന് തോല്‍പ്പിച്ചാണ് മാനേയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. കളിയില്‍ നിറഞ്ഞു നിന്ന മാനേ ഒരു ഗോളും ഒരു അസിസ്റ്റും കണ്ടെത്തി.  2019 ലെ രണ്ടാം സ്ഥാനക്കാരായ സെനഗലിന് ഇത്തവണ കപ്പുയര്‍ത്താനുള്ള അവസരമാണ് മുന്നിലെത്തിയിരിക്കുന്നത്.

കപ്പില്‍ ഏഴുതവണ ചാംപ്യന്മാരായി റെക്കോഡ് ഇട്ട ടീമാണ് ഈജിപ്ത്. ഈ വിജയത്തിലൂടെ 2017 ല്‍ ഫൈനലില്‍ ഏറ്റ പരാജയത്തിന് പ്രതികാരം കൂടിയായി ജയം ഈജിപ്തിന് മാറി. 2017 ല്‍ കലാശപ്പോരാട്ടത്തില്‍ കാമറൂണ്‍ 2-1 ന ഈജിപ്തിനെ വീഴ്ത്തി കപ്പടിച്ചിരുന്നു.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ