"അർജന്റീനയെ പോലെ ഞാൻ സ്നേഹിക്കുന്ന ടീം ആണ് അത്"; ഡി മരിയ തിരഞ്ഞെടുത്ത ടീമിനെ കണ്ട് ഞെട്ടലോടെ ഫുട്ബോൾ ആരാധകർ

ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.

ഒരു ഐതിഹാസികമായ കരിയർ സ്വന്തമായി അവകാശപ്പെടാൻ താരത്തിന് സാധിക്കും. ഇന്നലെ ഡി മരിയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സ്‌ പുറത്തിറക്കിയിരുന്നു. അതിൽ താൻ മുൻപ് കളിച്ച ക്ലബായ റയൽ മാഡ്രിഡിനെ കുറിച്ച് പ്രശംസിക്കുകയും ചെയ്യ്തിരുന്നു.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

”റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യുക എന്നുള്ളത് ലോകത്തെ ഏറ്റവും മികച്ച പത്തോ പതിനഞ്ചോ താരങ്ങളിൽ ഉൾപ്പെടുന്നതിന് തുല്യമാണ്. അങ്ങനെയാണ് നമുക്ക് അനുഭവപ്പെടുക. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബ് റയൽ മാഡ്രിഡ് ആണ്. ആ ക്ലബ്ബിൽ കളിക്കുന്നത് ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിന് തുല്യമാണ് “ ഡി മരിയ പറഞ്ഞു.

ഫുട്ബാൾ ഇതിഹാസങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂടെ ഒരുമിച്ച് കളിക്കാൻ സാധിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡി മരിയ. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരം വിരമിച്ചെങ്കിലും അദ്ദേഹം ഇപ്പോൾ ക്ലബ് ലെവലിൽ പോർച്ചുഗീസിന്റെ ബെൻഫിക്കയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. 2010 മുതൽ 2014 വരെ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. അവിടെവച്ച് ചാമ്പ്യൻസ് ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ