നെയ്മറണ്ണാ നിങ്ങള്‍ ഇത്രയ്ക്ക് പിശുക്കനായിരുന്നോ!, ആശ്ചര്യപ്പെട്ട് ഫുട്‌ബോള്‍ ലോകം

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്ന താരമാണ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍. ബാഴ്‌സലോണ വിട്ട് താരം പിഎസ്ജിയിലേക്ക് കൂടുമാറിയത് റെക്കോഡ് തുകയ്ക്കാണ്, ഏകദേശം 263 മില്യണ്‍ ഡോളറിന്. ആ നെയ്മര്‍ നിസ്സാര കാര്യത്തിന് പോലും പിശുക്കാന്‍ തുടങ്ങിയാലോ. അത്തരമൊരു കാര്യമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.

അനധികൃത ലിങ്ക് ഉപയോഗിച്ച് മത്സരം വീക്ഷിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സ്ട്രാസ്‌ബോര്‍ഗിനെതിരെയുള്ള ആദ്യ മാച്ചില്‍ പിഎസ്ജിക്ക് വേണ്ടി നെയ്മര്‍ ഉണ്ടായിരുന്നില്ല. സസ്‌പെന്‍ഷന്‍ കാരണം ടീമിനൊപ്പം കളിക്കാന്‍ കഴിയാതെ സ്വന്തം വീട്ടില്‍ മത്സരം ആസ്വദിക്കുകയായിരുന്നു നെയ്മര്‍. മത്സരം കണ്ടു കൊണ്ടിരിക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് പൊല്ലാപ്പായത്.

നെയ്മര്‍ ഷെയര്‍ ചെയ്ത ചിത്രത്തിലെ സ്‌ക്രീനിന്റെ ഒരു വശത്തു “സെക്‌സി സിംഗിള്‍” എന്നെഴുതിയ ഒരു പോപ്പപ്പ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആളുകള്‍ക്ക് സംശയം തോന്നിയത്. സ്‌ക്രീനില്‍ ഇരുപത്തിയെട്ടു വയസ്സുകാരിയായ മീന ഒരു കിലോമീറ്റര്‍ ദൂരെ എന്ന ഒരു പരസ്യ വാചകവും കാണിക്കുന്നുണ്ട്. അനധികൃതമായി സ്ട്രീമിംഗ് സേവനങ്ങള്‍ വഴി മത്സരം വീക്ഷിക്കുമ്പോള്‍ ആണ് ഇത്തരം പരസ്യങ്ങള്‍ സാധാരണ പ്രത്യക്ഷപ്പെടാറ്.

PSG star Neymar positive for Covid-19: Sources | Football News - Times of India

ഇത്രയും വലിയ തുക സമ്പാദിക്കുന്ന ഒരു താരം അനധികൃതമായ രീതിയില്‍ മത്സരങ്ങള്‍ കാണുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ പിശുക്കത്തരം ആഘോഷമാക്കിയിരിക്കുന്നവരും ഏറെയാണ്.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി