ഹ്യൂമേട്ടന്റെ അത്യുഗ്രന്‍ ഫോം; മുട്ടുവിറയ്ക്കുന്നുണ്ടെന്ന് സമ്മതിച്ച് മുംബൈ

കേരള ബ്ലാസ്‌റ്റേഴ്‌സുമായി നാളെ നടക്കുന്ന മത്സരത്തില്‍ ഇയാന്‍ ഹ്യൂമിനെയും കെസിറോണ്‍ കിസിറ്റോയും പേടി സ്വപ്‌നമാണെന്ന് മുംബൈ പരിശീലകന്‍ അലക്സാന്ദ്ര ഗുയിമറെസ്. കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വ്ന്തം തട്ടകത്ത് നേരിടാനൊരുങ്ങുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗുയിമറെസ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ഉഗാണ്ടന്‍ താരം കിസിറ്റോയെ എടുത്ത് പറഞ്ഞ കോച്ച് ഹ്യൂമേട്ടന്റെ ഗോളടി മികവിനെ പുകഴ്ത്തി.ഹ്യൂം മികച്ച സ്ട്രൈക്കര്‍ ആണെന്നും ഏത് പ്രതിസന്ധിയെയും മറികടന്നു ഗോള്‍ നേടാനുള്ള ആത്മവിശ്വാസവും പോരാട്ട വീര്യവും ഹ്യൂമിനുണ്ടെന്നും തങ്ങള്‍ കരുതി ഇരിക്കുമെന്നും മുംബൈ പരിശീലകന്‍ വ്യക്തമാക്കി.

അതേസമയം, ഹോം മാച്ച് ആയതിനാല്‍ പൂര്‍ണ വിശ്വാസത്തില്‍ ആണ് മുംബൈ എന്നും സ്റ്റേഡിയം തങ്ങളുടെ കാണികളാല്‍ നിറയുമെന്നാണ് വിശ്വസിക്കുന്നെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഡിഫന്‍ഡര്‍ രാജു നാളെ ബ്ലാസ്റ്റേഴ്‌സിനെതിരേ ഇറങ്ങിയേക്കില്ലെന്നത് മുംബൈക്ക് തിരിച്ചടിയാകും. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ സൈനിങ് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നടന്ന അദ്യ പാദത്തില്‍ ഇരുടീമുകളും 1-1നു സമനില പാലിച്ചിരുന്നു. എന്നാല്‍ ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ കോച്ചും സാഹചര്യവും മാറിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തോല്‍വി അറിയാതയാണ് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്.

മറുവശത്ത് ഡിസംബര്‍ 17നു എ.ടി.കെയോട് 0-1നു തോറ്റതിനു ശേഷം കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മുംബൈയ്ക്ക് തോല്‍വി അറിയേണ്ടി വന്നിട്ടി ല്ല. നോര്‍ത്ത് ഈസറ്റിനെതിരെ 2-0നും ഡല്‍ഹി ഡൈനാമോസിനെതിരെ 4-0നും വിജയിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ജാംഷെഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ 2-2നു സമനില പങ്കിട്ട ശേഷമാണ് മുംബൈ ഹോം ഗ്രൗണ്ടില്‍ ഇന്ന് കേരള ബ്ലാസറ്റേഴ്സിനെ എതിരിടാന്‍ ഒരുങ്ങിയിരിക്കുന്നത്.

Latest Stories

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്