മറ്റൊരു ക്ലബിനെ കൂടി സ്വന്തമാക്കി സിറ്റി ഗ്രൂപ്പ്, മുംബൈ സിറ്റിയെ മാത്രമല്ല

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒരു ക്ലബിനെ കൂടി ഏറ്റെടുത്തു. ബെല്‍ജിയത്തിലെ രണ്ടാം ഡിവിഷന്‍ ക്ലബായ ലോമ്മല്‍ എസ്.കെയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഇതോടെ സിറ്റി ഏറ്റെടുക്കുന്ന ഒന്‍പതാമത്തെ ക്ലബെന്ന പദവി ലോമ്മല്‍ എസ്.കെ സ്വന്തമാക്കി.

നേരത്തെ ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റിയേയും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്ലബിന്റെ 70 ശതമാനം ഓഹരിയാണ് സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയത്.

2008-ല്‍ അബുദാബി രാജകുടുംബാഗമായ ഷെയ്ഖ് മന്‍സൂറിന്റെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കിയതോടെയാണ് ക്ലബിന് നല്ലകാലം തുടങ്ങിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, സ്‌പെയിന്‍, അമേരിക്ക, ഉറുഗ്വെ എന്നീ രാജ്യങ്ങളിലും ഇവര്‍ ഫുട്‌ബോള്‍ ടീമുകളെ സ്വന്തമാക്കി.

രണ്ടാം ഡിവിഷനിലാണെങ്കിലും തരക്കേടില്ലാത്ത പ്രകടനം നടത്തിയ ടീമാണ് ലോമ്മല്‍. ബെല്‍ജിയന്‍ ലീഗ് നിര്‍ത്തിവെയ്ക്കുമ്പോള്‍ രണ്ടാ ഡിവിഷനില്‍ ആറാം സ്ഥാനത്തായിരുന്നു ലോമ്മല്‍. പ്രതിഭാധനരായ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ക്ലബ് ഏറ്റെടുക്കലെന്ന് സിറ്റി ഗ്രൂപ്പ് വക്താവ് പറഞ്ഞു.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ