ദൈവമല്ല, വെറും മനുഷ്യന്‍: മെസ്സിക്കെതിരേ രൂക്ഷ വിമര്‍ശനം

ഗോളടിച്ച് ടീമിനെ ജയിപ്പില്ലാല്‍ പറയും മിശിഹായാണെന്ന്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയാല്‍ പറയും ദുരന്തമെന്ന്. ആരാധകര്‍ എന്നും അങ്ങനെയാണ്. അത് ഇനി മെസ്സിക്കായാലും റൊണാള്‍ഡോയ്ക്കായാലും ആരാധകരുടെ കാര്യത്തില്‍ നോ വിത്യാസം. കോപ്പ ഡെല്‍ റേയില്‍ എസ്പ്യാനോളുമായി നടന്ന ബാഴ്‌സലോണയുടെ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയാണ് മെസ്സി തുലച്ചത്. അതോടൊപ്പം ടീം എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ മെസ്സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. എസ്പാന്യോള്‍ ഗോള്‍കീപ്പര്‍ ഡിയാഗോ ലോപ്പസിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവാണ് മെസ്സിക്കു പെനാല്‍റ്റി ഗോളാക്കാന്‍ സാധിക്കാതിരിന്നതെന്ന് ന്യായീകരിക്കാമെങ്കിലും ആരാധകര്‍ക്ക് രോഷമടക്കാന്‍ സാധിക്കുന്നില്ല.

ഈ സീസണില്‍ ഇതുവരെ ആറ് പെനാല്‍റ്റികള്‍ മെസ്സി എടുത്തപ്പോള്‍ മൂന്ന് തവണ മാത്രമാണ് മെസ്സിക്കു ലക്ഷ്യം കാണാനായത്.

ക്ലബ്ബിനായി 100ാം പെനാല്‍റ്റിയാണ് കഴിഞ്ഞ ദിവസം മെസ്സി എടുത്തത്. ഇതില്‍ 22 പെനാല്‍റ്റി മെസ്സി നഷ്ടപ്പെടുത്തിയിട്ടുണ്ട്. പെനാല്‍റ്റി കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ പരിശീലനം നടത്തണമെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു