താരങ്ങളുടെ പേരു പറഞ്ഞ് തമ്മില്‍ വലിച്ചു കീറുന്ന ആരാധകരോട്, റൊണാള്‍ഡോയെ എന്റെ കൂടെ നിര്‍ത്തുമെന്ന് മെസി; എനിക്കയാളെ മിസ് ചെയ്യുന്നു; 'മിശിഹാ'യുടെ വാക്കുകളില്‍ ഫുട്‌ബോള്‍ ലോകത്ത് പൂത്തിരി

ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്നുള്ള ചോദ്യം കഴിഞ്ഞ പത്ത് പതിനൊന്ന് വര്‍ഷമായി ഫുട്‌ബോള്‍ ലോകത്ത് ഉയരുന്നുണ്ട്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലാണ് താരതമ്യം. ബാഴ്‌സലോണയ്ക്കും യുവന്റസിനും കളിക്കുന്ന ഈ താരങ്ങളുടെ പേര് പറഞ്ഞ് ആരാധകര്‍ തമ്മില്‍ വലിച്ചു കീറുന്നതും സാധാരണ സംഭവമാണ്. എന്നാല്‍, ഈ താരതമ്യങ്ങളൊക്കെ എന്തിനാണെന്ന് ചോദിക്കാതെ ചോദിക്കുകയാണ് മെസി. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയെ കുറിച്ച് മെസി അഭിപ്രായങ്ങള്‍ പറഞ്ഞത്.

നെയ്മര്‍, എംബാപ്പെ, സുവാരസ്, ഹസാര്‍ഡ് തുടങ്ങിവരെല്ലാം ലോകത്തെ മികച്ച താരങ്ങളാണ്. എന്നാല്‍, ഈ കൂട്ടത്തില്‍ നിന്നും റൊണാള്‍ഡോ തന്റെ ഒപ്പം നില്‍ക്കുന്ന കളിക്കാരനാണ്. മെസി പറഞ്ഞു. യുവന്റസിലേക്ക് ഈ സീസണില്‍ ചേക്കേറുന്നതിന് മുമ്പ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിന്റെ താരമായിരുന്നു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയും കാറ്റലന്‍ ക്ലബ്ബില്‍ മെസിയും തമ്മിലും മൈതാന വൈര്യം ശക്തമായിരുന്നു.

റൊണാള്‍ഡോയുടെ ടീമിനെതിരെ കളിക്കുന്നത് കടുപ്പമേറിയതാണെങ്കിലും രസകരമായിരുന്നു. റൊണാള്‍ഡോ മാഡ്രിഡില്‍ കളിക്കുമ്പോള്‍ കപ്പുകള്‍ നേടുന്നത് എനിക്ക് ഹരമായിരുന്നു. അദ്ദേഹം ഇപ്പോഴും ലാലീഗയിലുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുമുണ്ട്. എനിക്ക് വലിയ ബഹുമാനമുള്ള ക്ലബ്ബുകളിലൊന്നാണ് യുവന്റസ്. മികച്ച കളിക്കാരുള്ള ശക്തരായ ടീമാണ് അവര്‍. റൊണാള്‍ഡോ കൂടി വന്നതോടെ അവരുടെ ശക്തി പതിന്മടങ്ങ് വര്‍ധിച്ചു. മെസി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി