അത്ഭുത ഗോളുമായി മെസ്സി, നാണക്കേടിന്റെ റെക്കോര്‍ഡില്‍ നിന്നും രക്ഷപ്പെട്ട് ബാഴ്‌സ

റയല്‍ സോസിദാദിനെ ബാഴ്‌സസോണ നാലിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചപ്പോള്‍ താരമായത് സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ. മത്സരത്തില്‍ മെസ്സി സ്വന്തമാക്കിയ ഫ്രീകിക്ക് ഗോളാണ് ആരാധകരെ അമ്പരപ്പിച്ചത്. മത്സരത്തിന്റെ 85ാം മിനിറ്റിലാണ് മെസ്സിയുടെ പ്രതിഭ മുഴുവന്‍ വ്യക്തമാകുന്ന ഫ്രീകിക്ക് ഗോള്‍ പിറന്നത്.

മെസിയെ തടയാനായി റയല്‍ സോസിദാദ് കെട്ടിയ കോട്ടക്ക് മുകളിലൂടെ പോയ പന്ത് വലയുടെ അറ്റത്തേക്ക് പറന്നിറങ്ങുകയായിരുന്നു. പന്ത് പോകുന്ന വഴി നോക്കി നില്‍ക്കാനെ സ്വന്തം നാട്ടുകാരന്‍ കൂടിയായ സോസിദാദിന്റെ ഗോള്‍കീപ്പര്‍ ജെറോണിമോ റൂളിക്ക് കഴിഞ്ഞുള്ളൂ. ( ആ ഗോള്‍ കാണാം)

സുവാരസ് രണ്ട് വട്ടം ലക്ഷ്യം കണ്ടപ്പോള്‍ പൗളിഞ്ഞോയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. മത്സരത്തില്‍ രണ്ടു ഗോളിനു പിന്നിട്ടു നിന്ന ശേഷമാണ് നാലു ഗോള്‍ ജയം ബാഴ്‌സ ആഘോഷിച്ചത്.. ജയത്തോടെ ബാര്‍സയുടെ പോയിന്റ് നില 51 ആയി.

ജയത്തോടെ ബാഴ്‌സലോണ അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തമാക്കി. 2007നു ശേഷം സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡിനെതിരെ അവരുടെ മൈതാനത്ത് ബാഴ്‌സ നേടുന്ന ആദ്യ ജയമാണിത്. വാല്‍വെര്‍ദേയുടെ കീഴില്‍ മികച്ച കുതിപ്പില്‍ നീങ്ങുന്ന ബാഴ്‌സ ആ നാണക്കേടിന്റെ റെക്കോര്‍ഡ് ഇതോടെ അവസാനിപിച്ചു. 2007നു ശേഷം കഴിഞ്ഞ വര്‍ഷം ബാഴ്‌സ അനോയറ്റയില്‍ ഒരു മത്സരം ജയിച്ചിരുന്നെങ്കിലും അതു കോപ ഡെല്‍ റേ ടൂര്‍ണമെന്റിലായിരുന്നു.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി