റഫറി പണി കൊടുക്കുമ്പോൾ പല തരത്തിലുള്ള പ്രതിഷേധം കണ്ടിട്ടുണ്ട്, സ്വന്തം ടീമിനെ ചതിച്ച് കൊടുത്ത പണി ഇങ്ങനെ; അപൂർവ നാണക്കേടിന്റെ റെക്കോഡ്

2002 ഒക്‌ടോബർ 31-ന് നടന്ന എഎസ് അഡെമയും സ്റ്റേഡ് ഒളിംപിക് ഡി എൽ എമിർണും തമ്മിലുള്ള മത്സരത്തിനാണ് എക്കാലത്തെയും ഉയർന്ന സ്‌കോർ നേടിയ ഫുട്‌ബോൾ മത്സരത്തിന്റെ ലോക റെക്കോർഡ്. ഗിന്നസ് ബുക്കിൽ ഇടം നേടിയ മത്സരമായി പിന്നീട് ഇത് മാറി.

തങ്ങളുടെ മുൻ മത്സരത്തിൽ SO എമിറനുമായുള്ള സമനിലയെ തുടർന്ന് AS അഡെമ നേരത്തെ തന്നെ ടൈറ്റിൽ നേടിയിരുന്നു. എൽ എമിർണ് ആകട്ടെ കിരീട പോരാട്ടത്തിൽ മുന്നിൽ ആയിരുന്നു എങ്കിലും അവസാന മത്സരത്തിൽ വഴങ്ങിയ തോൽവി അവരെ ചതിച്ചു,എന്നാൽ തങ്ങളെ റഫറി ചതിച്ചതാണെന്ന് പറഞ്ഞ് താരങ്ങൾ മത്സരശേഷം വിവാദം ഉണ്ടാക്കിയിരുന്നു.തൽഫലമായി, സീസണിലെ അവസാന മത്സരത്തിൽ എഎസ് അഡെമയ്‌ക്കെതിരെ വിചിത്രമായ പ്രതിഷേധം സംഘടിപ്പിക്കാൻ അവർ തീരുമാനിച്ചു.

മത്സരം ആരംഭിച്ച നിമിഷം മുതൽ എമിർനെ കളിക്കാർ സെൽഫ് ഗോളുകൾ അടിച്ചുതുടങ്ങി. അവർ 149 സെൽഫ് ഗോളുകൾ (ഓരോ മിനിറ്റിലും ശരാശരി ഒന്നിൽ കൂടുതൽ) സ്കോർ ചെയ്തു, പക്ഷേ റഫറി മത്സരം തുടരാൻ അനുവദിച്ചു, അവസാന സ്കോർ 149-0 ആയിരുന്നു.

ഈ പ്രവർത്തി കാരണം പരിശീലകനും താരങ്ങൾക്കും ജോലി നഷ്ടപ്പെട്ടു . അവർക്ക് മൂന്ന് വർഷത്തെ വിലക്കും ലഭിച്ചു, അതിനാൽ അവർക്ക് മറ്റൊരു ടീമിനായി പോയി കളിക്കാൻ കഴിഞ്ഞില്ല, പക്ഷേ എക്കാലത്തെയും ഉയർന്ന സ്‌കോറിംഗ് നേടിയ ഫുട്ബോൾ മത്സരത്തിനുള്ള റെക്കോർഡ് അപ്പോഴും ഉണ്ടായിരുന്നു.

Latest Stories

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം