മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം നാനി ഫുട്ബോളിനോട് വിടപറഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പോർച്ചുഗൽ നാഷണൽ ടീമിന്റെയും വിംഗറായിരുന്ന ലൂയിസ് നാനി 38-ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2007-ൽ യുണൈറ്റഡിൽ ചേർന്ന നാനി രണ്ട് പതിറ്റാണ്ടിലേറെ തന്റെ ഫുട്ബോൾ കരിയർ ആസ്വദിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തൻ്റെ അരങ്ങേറ്റ സീസണിൽ ചാമ്പ്യൻസ് ലീഗും തുടർന്ന് നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും നേടിയത് നാനിയുടെ കരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ സന്ദേശത്തിൽ, പുതിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരാനുള്ള സമയമാണിതെന്ന് പ്രഖ്യാപിച്ച നാനി തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം സ്‌പോർട്ടിംഗിനെതിരെ തൻ്റെ ജന്മനാട്ടിലെ ക്ലബ്ബായ എസ്‌ട്രെല അമഡോറയ്‌ക്കായി അവസാന മത്സരം കളിച്ചതിന് ശേഷം നാനി ഫുട്ബോൾ കളമൊഴിഞ്ഞു.

വലൻസിയ, ലാസിയോ, ഒർലാൻഡോ സിറ്റി, വെനീസിയ, മെൽബൺ വിക്ടറി, അദാന ഡെമിർസ്‌പോർ തുടങ്ങിയ ക്ലബ്ബുകളെയും നാനി തന്റെ പ്രസിദ്ധമായ ഫുട്ബാൾ കരിയറിൽ പ്രതിനിധാനം ചെയ്തു. പോർച്ചുഗലിനായി നാനി 112 മത്സരങ്ങൾ കളിക്കുകയും 24 ഗോളുകൾ നേടുകയും ചെയ്തു. 2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ പോർച്ചുഗൽ ടീമിന്റെ ഭാഗമായിരുന്നു നാനി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ