അവിശ്വസനീയം!, ഐ.എസ്.എല്‍ ക്ലബിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി!

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് സന്തോഷ വാര്‍ത്ത. ഐഎസ്എല്‍ ക്ലബായ മുംബൈ സിറ്റി എഫ്സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഫുട്ബോള്‍ ഗ്രൂപ്പിന്റെ എട്ടാമത്തെ ക്ലബായി മാറി ഇതോടെ മുംബൈ സിറ്റി എഫ്‌സി.

ന്യൂയോര്‍ക്ക് സിറ്റി എഫ്സി (അമേരിക്ക), മെല്‍ബണ്‍ സിറ്റി എഫ്സി (ഓസ്ട്രേലിയ), യോക്കോഹാമ എഫ് മറീനോസ് (ജപ്പാന്‍), ഗിറോണ എഫ്സി (സ്പെയിന്‍), ക്ലബ് അത് ലറ്റിക്കോ  ടോര്‍ഖ് (ഉറുഗുവായ്), സിച്ചുവന്‍ ജിയുനിയ (ചൈന), മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്) കബ്ലുകള്‍ ഇതിനോടകം സിഎഫ്ജിയിലുണ്ട്. അബുദാബി രാജകുടുംബാംഗവും യുഎഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായെദ് അല്‍ നഹ്യാനാണ് സിഎഫ്ജിയില്‍ ഭൂരിഭാഗം ഓഹരിയുള്ളത്.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് മുംബൈ സിറ്റി എഫ്സിയുടെ നിലവിലെ സഹഉടമകളിലൊരാള്‍. മുംബൈ എഫ്‌സിയെ സിറ്റി ഏറ്റെടുത്തതോടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ മറ്റൊരു വിപ്ലവത്തിന് തുടക്കമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. . മുംബൈ കേന്ദ്രീകൃതമായ ഗ്രാസ് റൂട്ട് പരിശീലന പരിപാടികള്‍ ഇനി സജീവമാകും.

നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുംബൈ സിറ്റി എഫ്‌സി കടന്ന് പോകുന്നത്. ഇക്കാരണത്താല്‍ തന്നെ 2019-20 സീസണില്‍ കാര്യമായ ചെലവുചുരുക്കല്‍ നടപടികള്‍ ക്ലബ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടേയാണ് പുതിയ വാര്‍ത്തയെത്തുന്നത്.

Latest Stories

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്