ലിവര്‍പൂള്‍ ആരാധകന്റെ അപമാനത്തിന് ഇരയായി മെസി, ഒടുവില്‍ പൊട്ടിക്കരഞ്ഞു

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാംപാദ സെമിയില്‍ ലിവിര്‍പൂളിനോട് തോറ്റു പുറത്തായതിനു പിന്നാലെ ഗ്രൗണ്ടില്‍ വെച്ച് തന്നെ അപമാനിക്കപ്പെട്ട് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ലിവര്‍പൂള്‍ ആരാധകന്‍ മെസിയ്ക്ക് മുന്നിലെത്തി വിജയചിഹ്നം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ഒട്ടും പരിഭവം പ്രകടിപ്പിക്കാതെ നിസ്സംഗനായി മെസി നടന്ന് നീങ്ങുകയായിരുന്നു.

അതെസമയം മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ മെസി പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സഹതാരങ്ങള്‍ മെസിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കണ്ണീരടക്കാനായില്ലെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ വിമാനത്തവാളത്തില്‍ വെച്ച് രോഷാകുലരായ ബാഴ്‌സ ആരാധകരോട് മെസി ദേഷ്യപ്പെട്ടതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മത്സരശേഷം ബാഴ്‌സ താരങ്ങളെല്ലാം ടീം ബസില്‍ വിമാനത്താവളത്തിലേക്ക് പോയപ്പോഴും പതിവ് ഉത്തേജക മരുന്ന് പരിശോധനകള്‍ക്കായി മെസിക്ക് ആന്‍ഫീല്‍ഡില്‍ കാത്തു നില്‍ക്കേണ്ടി വന്നു. മെസിയെ പിന്നീട് പ്രത്യേക വാഹനത്തില്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

ബാഴ്‌സലോണ ജേഴ്‌സിയില്‍ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നനേട്ടത്തിനായി ഇറങ്ങിയ മെസിയും സംഘവും ലിവര്‍പൂളിനോട് ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. ആദ്യപാദത്തില്‍ 3-0ന്റെ ലീഡുണ്ടായിട്ടും രണ്ടാംപാദത്തില്‍ ലിവര്‍പൂളിന്റെ ഹോം മൈതാനമായ ആന്‍ഫീല്‍ഡില്‍ 4-0നാണ് ബാഴ്‌സ തോല്‍വി വഴങ്ങിയത്.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം