മെസി ഇല്ലെങ്കിലും പ്രശ്നമില്ല, കൊളംബിയക്കെതിരെ കഷ്ടിച്ച് സമനില നേടിയ ശേഷം സ്കലോണി, അർജന്റീന ടീമിന് സംഭവിച്ച മാറ്റത്തെ കുറിച്ച് കോച്ച്

ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ ഇന്ന് പുലർച്ചെ നടന്ന കളിയിൽ കൊളംബിയക്കെതിരെ അർജന്റീന സമനിലയിൽ കുരുങ്ങിയിരുന്നു. മത്സരത്തിൽ ഓരോ ​ഗോൾ അടിച്ചാണ് ഇരുടീമുകളും സമനില പാലിച്ചത്. 24ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിൽ എത്തിയത്. ആദ്യ പകുതിയിൽ ഒരു ​ഗോൾ ലീഡുമായി കൊളംബിയ ആധിപത്യം പുലർത്തിയെങ്കിലും 81ാം മിനിറ്റിൽ തിയാ​ഗോ അൽമേഡയിലൂടെ അർജന്റീന സമനില ​ഗോൾ നേടി.

എഴുപതാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അർജന്റീന പ്രതിസന്ധിയിലായിരുന്നു. മത്സരത്തിൽ ലോകചാംപ്യൻമാർ തോൽവിയിലേക്ക് വീഴുമോ എന്ന ആശങ്കകൾക്കിടെയാണ് തിയാ​ഗോയുടെ ​ഗോൾ വന്നത്. കളി സമനിലയിൽ ആയെങ്കിലും ലാറ്റിൻ അമേരിക്കൻ യോ​ഗ്യത പട്ടികയിൽ 35 പോയിന്റുമായി അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

അതേസമയം ലയണൽ മെസിയുടെ അഭാവത്തിലും കളിച്ചുജയിക്കാൻ ഇപ്പോഴത്തെ അർജന്റീന ടീം പ്രാപ്തരായെന്ന് പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു. ടീമിൽ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടെന്നും സ്കലോണി അഭിപ്രായപ്പെട്ടു. പരിക്ക് കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ജയത്തോടെ 2026 ലോകകപ്പിന് അർജന്റീന ടീം നേരത്തെ തന്നെ യോഗ്യത നേടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ